Police FIR | 'പ്ലസ് ടു സേ പരീക്ഷയിൽ ആൾമാറാട്ടം'; വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു

 
Gold


ADVERTISEMENT

 

കണ്ണൂർ: (KVARTHA) പ്ലസ് ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയിൽ രണ്ട് വിദ്യാർഥികൾക്കെതിരെ  ചന്തേര പൊലീസ് കേസെടുത്തു. വ്യാഴാഴ്ച ഉദിനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ നടന്ന പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്.

പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ എ നിഹാദ്(18), കെ പി സുഹൈല്‍(18) എന്നിവരുടെ പേരിലാണ് കേസ്. നിഹാദിന്റെ പേരില്‍ നല്‍കിയ ഹാള്‍ടിക്കറ്റ് ഉപയോഗിച്ച് സുഹൈല്‍ സേ പരീക്ഷ എഴുതുകയായിരുന്നുവെന്നാണ് പരാതി.

Aster_MIMS

പരീക്ഷയുടെ സൂപ്പര്‍വൈസറായിരുന്ന ചീമേനി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍ നിവേദിതയുടെ പരാതിയിലാണ് കേസെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia