വൃദ്ധയെ ഉറക്കഗുളിക കൊടുത്ത് മയക്കി ഹോം നേഴ്സുമായി അവിഹിതം; യുവാവ് പിടിയില്‍
Jan 5, 2012, 14:32 IST
ADVERTISEMENT
ഗുരുവായൂര്‍: തൊണ്ണൂറുകാരിയായ വീട്ടമ്മയെ ഉറക്കഗുളിക കൊടുത്ത മയക്കി പരിചാരികയായ ഹോം നേഴ്സുമായി അവിഹിത ബന്ധം പുലര്‍ത്തിവന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ചാവക്കാട് മണത്തല ബ്ളാങ്ങാട് ചെട്ടിപ്പാറ വീട്ടില്‍ ദേവദാസിനെ(42)യാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. 2005 മുതല്‍ ഹോം നേഴ്സ് ഗുരുവായൂര്‍ തിരുവെങ്കിലം ശ്രീകൃഷ്ണ നിവാസില്‍ (വടക്കുംചേരിവീട്) ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിലാണ് താമസം. ലക്ഷ്മിക്കുട്ടിയമ്മയുടെ മക്കള്‍ മറുനാടുകളില്‍ ജോലി ചെയ്യുന്നവരാണ്. ദേവദാസ് നാളുകളായി ഈ വീട്ടിലെ നിത്യസന്ദര്‍ശകനാണ്. കഴിഞ്ഞ ആഴ്ച ദേവദാസിനെ നാട്ടുകാര്‍ പിടികൂടിയെങ്കിലും താന്‍ മാധ്യമപ്രവര്‍ത്തകനാണെന്നും മനുഷ്യാവകാശപ്രവര്‍ത്തകനാണെന്നും പറഞ്ഞ് ഇയാള്‍ നാട്ടുകാരോട് തട്ടിക്കയറി. തുടര്‍ന്ന്‍ നാട്ടുകാര്‍ പിന്‍ വാങ്ങി. എന്നാല്‍ ഇന്നലെ 150ഓളം വരുന്ന നാട്ടുകാര്‍ ദേവദാസ് വീട്ടിനുള്ളില്‍ കയറിയ തക്കത്തിന് വീട് വളയുകയും പോലീസിനെ വിളിച്ചുവരുത്തി യുവാവിനെ പിടികൂടുകയുമായിരുന്നു. വീട്ടില്‍ നിന്നും ഇതിനുമുന്‍പ് ഒരു ലക്ഷത്തോളം രൂപയും ഒമ്പത്, ഏഴ് പവന്‍ വീതം വരുന്ന മാലകളും നാല് സ്വര്‍ണ കമ്മലുകളും നഷ്ടപ്പെട്ടതായി ലക്ഷ്മിക്കുട്ടിയമ്മ പോലീസിനെ അറിയിച്ചു. സംഭവമറിഞ്ഞ് മുംബൈയിലുള്ള മകന്‍ ഗോപാലകൃഷ്ണന്‍ ഇന്ന് വീട്ടിലെത്തിയിട്ടുണ്ട്. മാസങ്ങളായി വീട്ടില്‍നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടുവെന്നതിനെക്കുറിച്ച് പരിശോധിക്കുകയാണ്. ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞ് പലരേയും കബളിപ്പിച്ചതായും മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന ലോഡ്ജുകളില്‍ കയറി ഭീഷണിപ്പെടുത്തിയിരുന്നതായും ദേവദാസിനെതിരേ ആക്ഷേപമുണ്ട്.
(Updated: 08-12-2021)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

