Robbery | നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം; കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (KVARTHA) നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. ക്ഷേത്രത്തിലെ സിസിടിവിയും മോഷ്ടാവ് അപഹരിച്ചതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കല്ലാര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ കവര്‍ച നടന്നത്. 
Aster mims 04/11/2022

പ്രധാന കാണിക്ക വഞ്ചി ഉള്‍പെടെ നാല് കാണിക്ക വഞ്ചികളാണ് കുത്തിത്തുറന്നത്. ഇതിനായി ഉപയോഗിച്ച കമ്പി സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ക്ഷേത്രം ഓഫീസിനകത്ത് പ്രവേശിച്ച മോഷ്ടാവ്, അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും അപഹരിച്ചു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളും മോണിറ്ററും ഹാര്‍ഡ് ഡിസ്‌കും മോഷ്ടാവ് കൊണ്ടുപോയി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Robbery | നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം; കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

Keywords: Idukki, Sree Subrahmanya Swamy Temple, Kallar, Nedumkandam, Theft, News, Kerala, Idukki: Sree Subrahmanya Swamy temple Kallar Nedumkandam theft.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia