Bomb Discovery | കണ്ണൂരിൽ വീടിൻ്റെ ടെറസിൽ ഐസ്ക്രീം ബോംബുകൾ കണ്ടെത്തി; ഒരാൾ അറസ്റ്റിൽ
● സംഭവവുമായി ബന്ധപ്പെട്ട് ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
● കണ്ണൂരിൽ നിന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
● ഫോറൻസിക് വിദഗ്ദ്ധർ ബോംബിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചു
കണ്ണൂർ: (KVARTHA) മലയോര മേഖലയായ ഉളിക്കൽ പരിക്കളത്ത് ഒരു വീടിന്റെ ടെറസിൽ നിന്ന് മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെത്തി. ഗിരീഷ് എന്നയാളുടെ വീടിന്റെ ടെറസിൽ നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ ഗിരീഷിന്റെ വീടിന് സമീപം ഒരു സ്ഫോടന ശബ്ദം കേട്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഗിരീഷിന്റെ വീട്ടിലും പരിസരത്തും നടത്തിയ തിരച്ചിലിലാണ് ടെറസിൽ ഒളിപ്പിച്ച നിലയിൽ ഐസ്ക്രീം ബോംബുകൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുൻപ് ബിജെപി പ്രവർത്തകനായിരുന്നുവെന്നും പിന്നീട് സിപിഎമ്മിൽ ചേർന്നതാണെന്നും വിവരമുണ്ട്. കണ്ണൂരിൽ നിന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ദ്ധർ ബോംബിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചു.
#Kannur, #BombDiscovery, #IceCreamBombs, #PoliceInvestigation, #Arrest, #KeralaNews