ക്ഷേത്രത്തിൽ നഗ്നയായി പ്രവേശിച്ചു; വിഗ്രഹമെടുത്ത ശേഷം ക്ഷേത്രക്കുളത്തിൽ ചാടി, സോഫ്റ്റ്‌വെയർ എൻജിനീയർ മുങ്ങി മരിച്ചു
ADVERTISEMENT
● യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും വിഗ്രഹത്തിനായി ഡിആർഎഫ് തിരച്ചിൽ തുടരുന്നു
● ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം
● തേജസ്വിനിയുടെ സാമ്പത്തിക ഇടപാടുകളും ഫ്ലാറ്റിലെ താമസവും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം
ഹൈദരാബാദ്: (KVARTHA) ക്ഷേത്രത്തിൽ നഗ്നയായി പ്രവേശിച്ച് വിഗ്രഹമെടുത്ത ശേഷം യുവതി ക്ഷേത്രക്കുളത്തിൽ ചാടി മരിച്ചു. സോഫ്റ്റ്‌വെയർ എന്‍ജീനയറായ തേജസ്വിനിയാണ് മരിച്ചത്. ജൂലൈ 18 ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
വസ്ത്രങ്ങൾ ക്ഷേത്രക്കുളത്തിന് സമീപം അഴിച്ചുവെച്ച ശേഷം യുവതി നഗ്നയായി ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. തുടർന്ന് ക്ഷേത്രത്തിലെ അമ്മവാരു ദേവിയുടെ വിഗ്രഹമെടുത്ത് സമീപത്തെ കുളത്തിലേക്ക് നടന്നുപോയി വെള്ളത്തിൽ ചാടുകയായിരുന്നു.
വിഗ്രഹത്തിനായി തിരച്ചിൽ
പരിശോധനയിൽ യുവതിയുടെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തിയെങ്കിലും വിഗ്രഹം കണ്ടെത്താൻ കഴിഞ്ഞില്ല. മണിക്കൂറുകൾക്ക് ശേഷം ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (ഡിആർഎഫ്) സംഘം ബോട്ടുകൾ വിന്യസിച്ച് സ്ഥലത്തെത്തുകയും കുളത്തിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. കേസിലെ നിർണായക തെളിവാണ് ഈ വിഗ്രഹം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
ദുരൂഹതകളോടെ ഫ്ലാറ്റിലെ താമസം
സംഭവവുമായി ബന്ധപ്പെട്ട് തേജസ്വിനിയുടെ അമ്മ അരുണയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്നതിനു ദിവസങ്ങൾക്ക് മുൻപ് യുവതി എഴുതിയതെന്ന് കരുതപ്പെടുന്ന കുറിപ്പും പൊലീസ് കണ്ടെത്തി. പ്രതിമാസം ഒരു ലക്ഷം രൂപ വാടക വരുന്ന ഫ്ലാറ്റിലാണ് യുവതി താമസിച്ചിരുന്നത്. ഫ്ലാറ്റിൻ്റെ മുകളിലത്തെ രണ്ട് നിലകളും ലോഡ്ജ് പോലെ പ്രവർത്തിക്കുന്നവയായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി. യുവതിയുടെ സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളുമെല്ലാം പൊലീസ് അന്വേഷിച്ചു വരികയാണ്.
പൊലീസ് അന്വേഷണം ഊർജിതം
ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യക്ക് തിരഞ്ഞെടുത്ത രീതിയും അതിന് പിന്നിലെ കാരണങ്ങളും ദുരൂഹമാണ്. ഈ സംഭവങ്ങൾക്ക് യുവതിയുടെ മരണവുമായി വല്ല ബന്ധവുമുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. സമീപത്തേയും ഫ്ലാറ്റിലേയും സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ, ഫോറൻസിക് തെളിവുകൾ എന്നിവ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം വിലമതിക്കേണ്ടതാണ്. ആത്മഹത്യ ചിന്തകൾ ഉണ്ടെങ്കിൽ ദിശ ഹെല്പ് ഡെസ്കിൽ സഹായം തേടുക, നമ്പർ: 1056, അല്ലെങ്കിൽ iCALL- നമ്പർ: 9152987821. നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Techie Tejaswini dies after jumping into a temple pond with an idol.
#HyderabadNews #CrimeNews #SuspectedDeath #TejaswiniDeath #HyderabadPolice #SoftwareEngineer #TempleIncident #AmmuNews
