Crime | പ്രണയബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമം; കാമുകിയുടെ പിതാവിനെ വെടിവെച്ച് കാമുകൻ; അറസ്റ്റ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തോക്കുമായി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
● പെൺകുട്ടിയുടെ പിതാവായ രേവന്ത് ആനന്ദിന്റെ വലതുകണ്ണിലാണ് വെടിയേറ്റത്.
● പ്രതിക്കെതിരെ കൊലപാതക ശ്രമം, ലൈസൻസില്ലാത്ത തോക്ക് സൂക്ഷിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹൈദരാബാദ്: (KVARTHA) പ്രണയബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചതിന് പെൺകുട്ടിയുടെ പിതാവിനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ യുവാവ് അറസ്റ്റിലായി. ബല്‍വീന്ദർ സിംഗ് (25) എന്നയാളാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവായ രേവന്ത് ആനന്ദ് എന്ന 57കാരനാണ് വെടിയേറ്റത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രണയബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മകളെ അമേരിക്കയിലേക്ക് പറഞ്ഞയച്ചതിൽ പ്രതിക്ക് ദേഷ്യം തോന്നിയതാണ് ഈ ആക്രമണത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. പെൺകുട്ടിയും പ്രതിയും സഹപാഠികളായിരുന്നുവെന്നും സരൂർ നഗർ പൊലീസ് പറയുന്നു.
തോക്കുമായി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൃത്യം ചെയ്ത ശേഷം പ്രതി ഓടി രക്ഷപ്പെടുകയും അവിടെ പാർക്ക് ചെയ്തിരുന്ന കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. രേവന്തിന്റെ വലതുകണ്ണിലാണ് വെടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ കൊലപാതക ശ്രമം, ലൈസൻസില്ലാത്ത തോക്ക് സൂക്ഷിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
ബൽവീന്ദർ നിരന്തരം തന്റെ മകളെ ശല്യപ്പെടുത്തിയിരുന്നുവെന്നും ഇതിന്റെ പേരിൽ പല തവണ തർക്കം ഉണ്ടായിട്ടുണ്ടെന്നും പെൺകുട്ടിയുടെ പിതാവ് മൊഴി നൽകിയിട്ടുണ്ട്.
#HyderabadShooting #LoveCrime #IndiaCrime #Breakup #Arrest
