Crime | സംശയത്തിലൂടെ ഒടുങ്ങിയ ജീവനുകൾ; ഭാര്യയെ കൊല്ലാൻ കൃഷ്ണകുമാർ സഞ്ചരിച്ചത് 83 കിലോമീറ്റർ; ഉപയോഗിച്ചത് പ്രത്യേക തോക്ക്


● പാലക്കാട് വണ്ടാഴി സ്വദേശിയാണ് കൃഷ്ണകുമാർ.
● തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വെച്ചാണ് കൃഷ്ണകുമാർ ഭാര്യയെ കൊലപ്പെടുത്തിയത്.
● കൃഷ്ണകുമാർ നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.
പാലക്കാട്: (KVARTHA) സംശയത്തിന്റെ പുറത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വണ്ടാഴി സ്വദേശി കൃഷ്ണകുമാർ ജീവനൊടുക്കിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭാര്യയെ കൊലപ്പെടുത്താൻ 52 കാരനായ കൃഷ്ണകുമാർ തമിഴ്നാട്ടിലെ കോയമ്പത്തൂരിലേക്ക് 83 കിലോമീറ്റർ ദൂരമാണ് വണ്ടിയോടിച്ചു പോയത്. പിന്നീട് കേരളത്തിലെ വീട്ടിലേക്ക് മടങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു.
പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഇങ്ങനെ: തിങ്കളാഴ്ച രാവിലെയാണ് കൃഷ്ണകുമാർ നിന്ന് 83 കിലോമീറ്റർ ദൂരമുള്ള കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ചത്. അവിടെയാണ് സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ സംഗീതയും മക്കളായ അമീഷയും അക്ഷരയും താമസിച്ചിരുന്നത്. മക്കൾ സ്കൂളിലേക്ക് പോയതിന് ശേഷം കൃഷ്ണകുമാറും സംഗീതയും തമ്മിൽ വാക്കേറ്റം ഉണ്ടായി. സംശയരോഗമായിരുന്നു വഴക്കിന് കാരണം.
പ്രകോപിതനായ കൃഷ്ണകുമാർ നാടൻ തോക്കുപയോഗിച്ച് സംഗീതയ്ക്ക് നേരെ നിരവധി തവണ വെടിയുതിർത്തു. സംഗീത തൽക്ഷണം മരിച്ചു. വെടിയൊച്ചകേട്ട് ഓടിക്കൂടിയ അയൽക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഗീതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൃഷ്ണകുമാർ ഉടൻതന്നെ കാറിൽ വണ്ടാഴിയിലെ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയയുടൻ കൃഷ്ണകുമാർ സ്വയം വെടിവെച്ച് മരിച്ചു. വെടിയൊച്ചകേട്ട് ഓടിക്കൂടിയ അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൃഷ്ണകുമാർ ആത്മഹത്യക്കും ഭാര്യയെ കൊലപ്പെടുത്താനും ഉപയോഗിച്ചത് 12 എം എം ബോർ വലിപ്പത്തിലുള്ള തോക്ക് ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി കൃഷ്ണകുമാറും സംഗീതയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. സംഗീതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കൃഷ്ണകുമാർ സംശയിച്ചിരുന്നു. ഇതേതുടർന്ന് ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയും നിയമപരമായി വേർപിരിയാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
സംഗീതയ്ക്ക് ഡോക്ടറായ ഒരാളുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൃഷ്ണകുമാർ കൊലപാതകം നടത്തിയതെന്ന് കോയമ്പത്തൂർ പൊലീസ് പറഞ്ഞു.
ദീർഘകാലം വിദേശത്തായിരുന്ന കൃഷ്ണകുമാർ കോവിഡ് കാലത്താണ് നാട്ടിൽ തിരിച്ചെത്തിയത്. കൃഷിപ്പണികളുമായി കഴിയുകയായിരുന്നു അദ്ദേഹം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃഷ്ണകുമാർ കൊലപാതകത്തിന് ഉപയോഗിച്ച പ്രത്യേക തോക്ക് വ്യാജമായി നിർമിക്കുന്നവരിൽ നിന്നോ മറ്റോ സംഘടിപ്പിച്ചതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Husband traveled 83 km to kill his wife due to suspicions, and used a special gun for the murder before ending his life.
#Palakkad #CrimeNews #DomesticViolence #MurderCase #PoliceInvestigation #WifeMurder