Attempted Murder | ഭാര്യയെ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

 
Husband arrested for blade attack on wife
Husband arrested for blade attack on wife

Representational Image Generated by Meta AI

പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.

കൽപ്പറ്റ: (KVARTHA) വയനാട് വെള്ളമുണ്ടയിൽ ഭാര്യയെ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വെട്ടി കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ഭർത്താവായ ബാലൻ (30) അറസ്റ്റിലായി. ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രിയാണ് ഈ സംഭവം ഉണ്ടായത്.

കാക്കഞ്ചേരിയിലെ കടയിൽ നിന്ന് മടങ്ങി വരുന്ന വഴി, ബാലൻ തന്റെ ഭാര്യയെ വീടിന് മുന്നിൽ വച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ വരഞ്ഞ് മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയെ പരുക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

‘നിരന്തരമായ മദ്യപാനം, ശാരീരികമായ ആക്രമണം, മാനസിക പീഡനം എന്നിവ കാരണം യുവതി ഭർത്താവിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു. വീണ്ടും ഒരുമിച്ചു ജീവിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിൽ പ്രതിഷോധമായിട്ടാണ് ഈ ആക്രമണം നടത്തിയതെന്നും മുമ്പ് പല തവണ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു.

കൃത്യത്തിനു ശേഷം ഓടി രക്ഷപ്പെട്ട ബാലനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി വീടിന് അടുത്തുള്ള വയലില്‍ തടഞ്ഞു വെച്ച്‌ കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇപ്പോഴും ഒരു ഗുരുതര പ്രശ്നമാണ്. കുടുംബ തർക്കങ്ങളും മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളും പലപ്പോഴും അക്രമത്തിലേക്ക് നയിക്കാറുണ്ട്.

 #DomesticViolence, #BladeAttack, #Wayanad, #HusbandArrested, #FamilyViolence, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia