Attempted Murder | തളിപ്പറമ്പ് എസ് ബി ഐ ശാഖയിൽ കയറി ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ


● കൊടുവാൾ ഉപയോഗിച്ചാണ് ഭാര്യയെ വെട്ടിയത്.
● സ്ഥലത്തുണ്ടായിരുന്നവർ ചേർന്നാണ് ഭർത്താവിനെ കീഴ്പ്പെടുത്തിയത്.
● കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
കണ്ണൂർ: (KVARTHA) തളിപ്പറമ്പ് പൂവ്വത്ത് എസ്.ബി.ഐ ശാഖയിലെ ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. തളിപ്പറമ്പ് പൂവം എസ്.ബി.ഐ ശാഖയിലെ ജീവനക്കാരി സി.ഡി. അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കിൽ കയറി പ്രതി ഭാര്യ വെട്ടിപ്പരുക്കേൽപ്പിച്ചു എന്നാണ് കേസ്.
പൊലീസ് പറയുന്നത്: വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ വിളിച്ച് പുറത്തേക്കിറക്കി. വാക്കുതർക്കത്തിനിടയിൽ കയ്യിൽ കരുതിയ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തെ പ്രതിരോധിക്കാൻ അനുപമ ബാങ്കിനുള്ളിലേക്ക് ഓടിയപ്പോൾ പുറകേ ചെന്ന് ആക്രമിച്ചു. പ്രതിയെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്നാണ് കീഴ്പ്പെടുത്തിയത്. ഇയാളെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു രേഖപ്പെടുത്തി. അനുരൂപിനെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Anuroop, the husband of C.D. Anupama, a bank employee at the Thaliparamba Poovam SBI branch in Kannur, has been arrested for allegedly attempting to murder her inside the bank. The incident occurred around 3:30 PM on Thursday when Anuroop called Anupama outside, and following an argument, attacked her with a machete. Even as she tried to escape inside the bank, he continued the attack until bystanders subdued him. Thaliparamba police have registered a case of attempted murder against Anuroop, with preliminary investigations suggesting a family dispute as the motive.
#Thaliparamba #BankAttack #AttemptedMurder #DomesticViolence #KeralaCrime #Arrest