Domestic Violence | സബ് രജിസ്ട്രാർ ഓഫീസിൽ ഭാര്യയെ കൊല്ലാൻ ശ്രമമെന്ന് പരാതി; ഭർത്താവ് അറസ്റ്റിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കഴിഞ്ഞ കാലത്തെ മറ്റൊരു മർദന കേസിൽയും ഇയാൾക്കെതിരെ പരാതി നിലനിന്നിട്ടുണ്ട്.
● നെടുങ്കണ്ടം എസ്.ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.
നെടുങ്കണ്ടം: (KVARTHA) കുടുംബ വഴക്കിനെ തുടർന്ന് ഉടുമ്പൻചോല സബ് രജിസ്ട്രാർ ഓഫിസിൽ കയറി ജീവനക്കാരിയുടെ കഴുത്തിൽ കത്തി വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ ഭർത്താവിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. മനോജ് (54) എന്നയാളാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക്, മുണ്ടിയെരുമയിൽ പ്രവർത്തിക്കുന്ന ഉടുമ്ബൻചോല സബ് രജിസ്ട്രാർ ഓഫീസിൽ മനോജ് അതിക്രമിച്ചുകയറി ഭാര്യയുടെ മുടിക്കുത്തി പിടിച്ച് വലിച്ചിഴച്ച് കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിൽ മറ്റൊരു ജീവനക്കാരനെ മർദിച്ച കേസിൽ ഇയാൾക്ക് എതിരെ കട്ടപ്പന പൊലീസിൽ കേസുണ്ടെന്നും പൊലീസ് അറിയിച്ചു. നെടുങ്കണ്ടം എസ്.ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയ പ്രതിയെ അറസ്റ്റ് ചെയ്ത് നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#Nedunkandam #DomesticViolence #AttemptedMurder #HusbandArrested #KeralaPolice #FamilyDispute
