മിണ്ടാപ്രാണികളോട് മണ്ണാര്‍ക്കാട് മോഡല്‍ ക്രൂരത: വയര്‍ കുത്തിപ്പിളര്‍ന്ന് രണ്ട് എരുമക്കുട്ടികളെ കൊന്നു

 


ADVERTISEMENT

തലശേരി: (www.kvartha.com 04.06.2020) മണ്ണാര്‍ക്കാട് മോഡല്‍ മിണ്ടാപ്രാണികളോടുള്ള ക്രൂരത കണ്ണൂരിലും. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടി ഉളിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇവിടെ അടിവയറ്റിന് കുത്തേറ്റ രണ്ട് എരുമക്കുട്ടികള്‍ മരിച്ചു. പാലക്കാട് പൈനാപ്പിളില്‍ സ്‌ഫോടകവസ്തു ഒളിപ്പിച്ചത് പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ പിടിയാന മരിച്ചതിന് സമാനമായാണ് കണ്ണൂരിലും സഹജീവികളോട് മനുഷ്യന്റെ കൊടും ക്രൂരത അരങ്ങേറിയത്.

പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറ വെള്ളിയാറില്‍ 15 വയസുള്ള പിടിയാനയുടെയും ഉദരത്തിലെ കുട്ടിയുടെയും മരണം രാജ്യത്തിന്റെ തന്നെ വേദനയായി മാറുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ബോളിവുഡ് താരങ്ങളായ അനുഷ്‌ക്കാ ശര്‍മ്മ, അക്ഷയ് കുമാര്‍ തുടങ്ങിയവര്‍ ഈ കാര്യത്തിലുള്ള തങ്ങളുടെ പ്രതിഷേധം ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യമെങ്ങും കൊടും ക്രൂരതയ്‌ക്കെതിരെ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതിനു സമാനമായി മിണ്ടാപ്രാണികളോടുള്ള ക്രൂരത കണ്ണൂരിലും ആവര്‍ത്തിച്ചിരിക്കുന്നത്.

ഇരിട്ടി ഉളിക്കല്‍ പുറവയലില്‍ അജ്ഞാതനാണ് രണ്ട് എരുമകളെ ഗുരുതരമായി കുത്തി പരുക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച്ച രാത്രി കുത്തേറ്റ് രണ്ടു രാവും ഒരു പകലും നീണ്ട വേദന തിന്ന ഈ മിണ്ടാപ്രാണികള്‍ വ്യാഴാഴ്ച്ച രാവിലെ മരിച്ചു. പുറവയല്‍ പള്ളുരത്താല്‍ ജോയിയുടെ വളര്‍ത്തുമൃഗങ്ങളാണ് ക്രൂരതയ്ക്കിരയായത്. ജോയിയോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പ്രദേശവാസിയായ ഒരാള്‍ അക്രമിച്ചതാണെന്ന സൂചനയുണ്ട്. ഉളിക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു ജന്തു ദ്രോഹ നിവാരണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മിണ്ടാപ്രാണികളോട് മണ്ണാര്‍ക്കാട് മോഡല്‍ ക്രൂരത: വയര്‍ കുത്തിപ്പിളര്‍ന്ന് രണ്ട് എരുമക്കുട്ടികളെ കൊന്നു

Keywords:  Thalassery, News, Kerala, Animals, Crime, human cruelty against animals
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia