കണ്ണൂരിൽ എച്ച്ആർ മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി: കുടുംബ പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ജിം ജോർജ് എന്നയാളാണ് മരിച്ചത്.
● ബുധനാഴ്ച വൈകുന്നേരം 6.30-ഓടെയാണ് സംഭവം.
● മൃതദേഹം അടുക്കളയിലെ സീലിംഗിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി.
● മണത്തണ ആറ്റാഞ്ചേരിയിലെ വിളയാനിക്കൽ വീട്ടിൽ നിന്നുള്ളയാളാണ്.
● പോലീസ് അന്വേഷണം ആരംഭിച്ചു.
● പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം പിന്നീട് നടക്കും.
കണ്ണൂർ: (KVARTHA) നഗരത്തിലെ വാടക ക്വാർട്ടേഴ്‌സിനുള്ളിൽ ഗ്രീൻസ് എച്ച്.ആർ. വിഭാഗം മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി. കണിച്ചാർ പഞ്ചായത്തിൽ മണത്തണ ആറ്റാഞ്ചേരിയിലെ വിളയാനിക്കൽ വീട്ടിൽ വി.ജി. ജോർജിന്റെ മകൻ ജിം ജോർജാണ് (37) മരിച്ചത്.
കണ്ണൂർ ആറാട്ട് റോഡിലെ ക്വാർട്ടേഴ്‌സിലാണ് ബുധനാഴ്ച വൈകുന്നേരം 6.30- മണിയോടെ സംഭവം നടന്നത്. താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിന്റെ അടുക്കളയിലെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കണ്ണൂർ ഗ്രീൻസിലെ എച്ച്.ആർ. വിഭാഗം മാനേജരായി ജോലി ചെയ്തുവരികയായിരുന്നു മരിച്ച ജിം ജോർജ്. മരണത്തിന് പിന്നിൽ കുടുംബ പ്രശ്‌നങ്ങളാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാതാവ്-സാലി. മക്കൾ: ഏഞ്ചൽ, നിയ. സഹോദരങ്ങൾ: ടോം ജോർജ്, ആൻ മേരി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സംസ്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഈ വാർത്ത ഷെയർ ചെയ്യുക.
Article Summary: HR Manager Jim George (37) was found dead in a rental quarter in Kannur, family problems suspected.
#Kannur #HRManager #DeathNews #KeralaNews #LocalNews #PoliceInvestigation
