Safety | അത് വ്യാജനാണോ! കൺഫ്യൂഷൻ വേണ്ട, സൈബർ തട്ടിപ്പുകാരെ എളുപ്പത്തിൽ ഇങ്ങനെ തിരിച്ചറിയാം; സംവിധാനം പങ്കുവെച്ച് കേരള പൊലീസ്


● സൈബർ തട്ടിപ്പുകൾ വർധിക്കുന്നു, ജാഗ്രത പാലിക്കുക..
● സുരക്ഷയ്ക്ക് കേരള പലീസിൻ്റെ നിർദ്ദേശങ്ങൾ.
● പൊതുജനങ്ങൾക്ക് വിവരവും കൈമാറാം
(KVARTHA) ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ തലത്തിൽ തന്നെ സംവിധാനമുണ്ട് . തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് തന്നെ നേരിട്ട് പരിശോധിച്ചു തിരിച്ചറിയാനാകുമെന്ന് കേരള പോലീസ് സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെ അറിയിച്ചു .
എങ്ങനെ പരിശോധിക്കാം?
www(dot)cybercrime(dot)gov(dot)in എന്ന വെബ്സൈറ്റ് സന്ദർശിച്ച് 'Reort & Check Suspect' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് 'suspect repository' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ സംശയാസ്പദമായ ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ, യുപിഐ ഐഡി, സാമൂഹിക മാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ പരിശോധിക്കാൻ സാധിക്കും. ഏതെങ്കിലും ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ, അക്കാര്യം ഉടൻ തന്നെ വെബ്സൈറ്റിൽ കാണിക്കും.
പൊതുജനങ്ങളുടെ സഹായം തേടി കേരള പൊലീസ്
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്. തട്ടിപ്പുകാർ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്സാപ്പ് നമ്പർ, ടെലിഗ്രാം ഹാൻഡിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ, സാമൂഹിക മാധ്യമ വിലാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ പോർട്ടലിൽ നൽകി പോലീസിനെ സഹായിക്കാം. നിങ്ങളുടെ ചെറിയൊരു സഹായം പോലും വലിയൊരു തട്ടിപ്പിനെ തടയാൻ സഹായിച്ചേക്കാം.
ഈ വാർത്ത മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനായി ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തൂ!
Kerala Police has introduced a new system to help the public identify cyber fraudsters. This system allows individuals to verify phone numbers, social media accounts, and other details to determine if they have been used in fraudulent activities.
#CyberSafety #KeralaPolice #CyberFraud #OnlineSecurity #DigitalSafety #StaySafeOnline