Attack | കണ്ണൂരിൽ വീടിന് നേരെ നാടൻ ബോംബേറ്; പൊലീസ് അന്വേഷണം തുടങ്ങി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബോംബ് സ്ക്വാഡും ഫോറൻസിക് വിഭാഗവും ബോംബിൻ്റെ അവശിഷ്ടങ്ങൾ ശേഖരിച്ചിട്ടുണ്ട്
കണ്ണൂർ: (KVARTHA) വീടിന് നേരെ നാടൻ ബോംബേറുണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. വീട്ടുടമയുടെ പരാതിയിലാണ് കേസെടുത്തത്. പഴയങ്ങാടിതാവം പള്ളിക്കരയിലെ വി പി കുഞ്ഞാമിനയുടെ വീടിനു നേരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ അഞ്ജാത സംഘം നാടന്‍ ബോംബ് എറിഞ്ഞത്.
മൂന്ന് തവണയായി ഉഗ്രശബ്ദത്തോടെയാണ് ബോംബുകള്‍ പൊട്ടിയത്. ഒന്നിന് പിറക്കേ മൂന്ന് തവണയാണ് ബോംബേറ് നടന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും പുക കാരണം ഒന്നും കാണാന്‍ പറ്റിയില്ല. സംഭവം നടക്കുന്ന സമയത്ത് സ്ത്രീകളും കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പേടി കാരണം
വീടിന് പുറത്ത് ഇറങ്ങാന്‍ ഇവർക്ക് കഴിഞ്ഞില്ല. ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തിയതിന് ശേഷമാണ് വീട്ടുകാര്‍ പുറത്തേക്ക് വന്നത്.
സംഭവത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് അറിവായിട്ടില്ല. കണ്ണപുരം എസ്ഐ കെ ശൈലേന്ദ്രനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും ഫോറൻസിക് വിഭാഗവും ബോംബിൻ്റെ അവശിഷ്ടങ്ങൾ ശേഖരിച്ചിട്ടുണ്ട്. പഴയങ്ങാടി എസ്ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്. പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
#bombattack #Kannur #Kerala #India #crime #investigation #police #violence #safety
