Arrested | 'വയോധികയുടെ മാല തട്ടിപ്പറിച്ച് ബൈകില്‍ കടന്നുകളഞ്ഞു'; ആശുപത്രി ജീവനക്കാരന്‍ പിടിയില്‍

 


ചേളന്നൂര്‍: (KVARTHA) വയോധികയുടെ മാല തട്ടിപ്പറിച്ച് ബൈകില്‍ കടന്നുകളഞ്ഞുവെന്ന പരാതിയില്‍ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. ശഹനൂബിനെയാണ് (26) കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് സംഭവം.

പൊലീസ് പറയുന്നത്: 76കാരിയോട് വഴി ചോദിച്ച പ്രതി സമീപത്ത് മറ്റാരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം ബൈകില്‍ നിന്നും ഇറങ്ങിച്ചെന്ന് വയോധികയെ ആക്രമിച്ച് റോഡില്‍ തള്ളിയിട്ട ശേഷം കഴുത്തില്‍ നിന്നും മൂന്നു പവന്‍ വരുന്ന സ്വര്‍ണ ചെയിന്‍ തട്ടിപ്പറിച്ചു. ബൈകില്‍ കടന്നുകളഞ്ഞ പ്രതിക്കുവേണ്ടി സമീപത്തെ 50 വീടുകളിലെയും കടകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. 

Arrested | 'വയോധികയുടെ മാല തട്ടിപ്പറിച്ച് ബൈകില്‍ കടന്നുകളഞ്ഞു'; ആശുപത്രി ജീവനക്കാരന്‍ പിടിയില്‍

സംഭവസമയത്ത് അതുവഴി ബൈകില്‍ യാത്ര ചെയ്തിരുന്ന ഒരു സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്ന് പ്രതി കവര്‍ചക്കായി ഉപയോഗിച്ച ബൈകിന്റെ വിവരങ്ങള്‍ ലഭിച്ചു. ബൈക്കിന്റെ നിറം, ഹെല്‍മറ്റിന്റെ മോഡല്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതിയെപ്പറ്റി വ്യക്തമായ സൂചന ലഭിക്കുകയായിരുന്നു. ശഹനൂബിനെ വയോധിക തിരിച്ചറിഞ്ഞു. തുടര്‍ന്ന് കളവു മുതല്‍ വില്‍പന നടത്തിയ ജ്വലറിയില്‍നിന്നും സ്വര്‍ണം കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

കാക്കൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം സനല്‍രാജിന്റെ നേതൃത്വത്തില്‍ എസ്‌ഐഎം അബ്ദുല്‍ സലാം, എഎസ്‌ഐമാരായ ലിനീഷ്, കെ എം ബിജേഷ്, എസ്‌സിപിഒ സുബീഷ്ജിത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Keywords:  Hospital Employee, Arrested, Robbery Case, Chelannur, News, National, Crime, Hospital employee arrested in robbery case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia