വസ്ത്രത്തിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച 3 കിലോ മയക്കുമരുന്ന് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
Oct 23, 2021, 17:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com 23.10.2021) വസ്ത്രത്തിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ മയക്കുമരുന്ന് പിടികൂടി. ലെഹംഗയുടെ ഉള്ളിലാക്കി ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി.
എന്‍സിബി ബെംഗ്‌ളൂറു മേഖല ഡയറക്ടര്‍ അമിത് ഗാവ്‌തെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മസ്യൂഡോഫെഡ്രൈന്‍ പിടികൂടിയത്. ലെഹംഗകളുടെ ഓരോ മടക്കുകളും തുറന്നപ്പോള്‍ നിരോധിത വസ്തു കണ്ടെത്തുകയായിരുന്നു. ഓസ്ട്രേലിയയിലേക്ക് അയയ്ക്കേണ്ട പാഴ്‌സല്‍ ആന്ധ്രാപ്രദേശിലെ നരസാപുരത്ത് നിന്നാണ് ബുക് ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ചെന്നൈയിലെ എന്‍സിബി സംഘം രണ്ട് ദിവസമായി നടത്തിയ അന്വേഷണത്തിലാണ് പാഴ്‌സല്‍ അയച്ചയാളുടെ വിലാസം തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച പ്രതിയെ പിടികൂടി. പാഴ്‌സല്‍ അയക്കാന്‍ വ്യാജ വിലാസങ്ങളും രേഖകളും ഉപയോഗിച്ചതായി കണ്ടെത്തി. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി.
Keywords: Bangalore, News, National, Arrest, Arrested, Crime, Seized, Case, Hidden In Lehengas, Drugs Worth Crores Seized In Bengaluru
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

