Arrested | മുംബൈ വിമാനത്താവളത്തില്‍ 70 കോടി രൂപ വിലവരുന്ന ഹെറോയിനുമായി എത്യോപ്യന്‍ സ്വദേശി അറസ്റ്റില്‍; 'കൈപ്പറ്റാന്‍ എത്തിയ' നൈജീരിയക്കാരനും പിടിയില്‍
Mar 21, 2023, 13:50 IST
ADVERTISEMENT
മുംബൈ: (www.kvartha.com) 70 കോടി രൂപ വിലവരുന്ന ഹെറോയിനുമായി എത്യോപ്യന്‍ സ്വദേശി പിടിയില്‍. ലഹരി മരുന്ന് കൈപറ്റാന്‍ എത്തിയ നൈജീരിയക്കാരനും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
പൊലീസ് പറയുന്നത്: എത്യോപ്യയില്‍ നിന്നുമാണ് യുവാവ് ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് യുവാവിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ 9.97 കിലോഗ്രാം ഹെറോയിന്‍ കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നൈജീരിയന്‍ സ്വദേശിക്കായി എത്തിച്ചതാണിതെന്ന് സമ്മതിച്ചത്.
തുടര്‍ന്ന് മുംബൈയിലെ ഒരു ഹോടെലില്‍ നിന്ന് നൈജീരിയന്‍ സ്വദേശിയെയും ഡിആര്‍ഐ പിടികൂടുകയായിരുന്നു. നൈജീരയന്‍ പൌരന് താമസിച്ചിരുന്ന വീട്ടിലും ഡിഐര്‍ഐ പരിശോധന നടത്തി. ഇവിടെ നിന്നും കൊകൈനും ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് സംഘത്തിലെ കണ്ണികളെ കണ്ടെത്താന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
Keywords: Mumbai, News, National, Crime, Police, Drugs, Airport, Heroin Worth Rs 70 Crore Seized At Mumbai Airport, Two Arrested.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

