Incident | ആരോഗ്യ വകുപ്പ് ജീവനക്കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


● കരിമ്പം ഒറ്റപ്പാലനഗരത്തെ കെ പി ഉഷാകുമാരി ആണ് മരിച്ചത്.
● പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തളിപ്പറമ്പ്: (KVARTHA) ആഗോഗ്യവകുപ്പ് ജീവനക്കാരി കിണറ്റില്‍ മരിച്ച നിലയില്‍. കരിമ്പം ഒറ്റപ്പാല നഗര്‍ അതുല്‍സില്‍ കെ രവീന്ദ്രന്റെ ഭാര്യ കെ പി ഉഷാകുമാരി (55) യാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള കിണറിലാണ് മൃതദേഹം കണ്ടത്.
ആരോഗ്യ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്കാണ്. ഞായാറഴ്ച രാവിലെ 9.30 നും വൈകുന്നേരം 3.45 നും ഇടയിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മക്കള്‍: അതുല്‍, മൃദുല്‍. സഹോദരങ്ങള്‍: സുരേഷ് ബാബു (അമ്പിളി), പരേതനായ സോമസുന്ദരം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Health department employee K.P. Usha Kumari (55) was found dead in a well in Thalipparamba. Police are investigating the incident.
#HealthDepartment #Thalipparamba #Tragedy #Investigation #WellDeath #KeralaNews