Police Booked | 'ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണി'; യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു
Jul 26, 2023, 11:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുരുഗ്രാം: (www.kvartha.com) ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചതായും ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതി. ഹരിയാനയിലെ ഗുരുഗ്രാം നഗരത്തിലെ സെക്ടര്‍ 50ലാണ് സംഭവം.
പൊലീസ് പറയുന്നത്: ജൂണ്‍ 29ന് യുവതിയെ യുവാവ് ഹോടെലിലേക്ക് ക്ഷണിച്ചു. ഇവിടെ വച്ച് രണ്ടു പേര്‍ ഭക്ഷണം നല്‍കിയെന്നും അതിന് ശേഷം ബോധം നഷ്ടപ്പെട്ടുവെന്നും യുവതി പരാതിയില്‍ പറയുന്നു. ബോധം നഷ്ടപ്പെട്ട യുവതിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു.

ബോധം വീണപ്പോള്‍ യുവതി ഇതിനെതിരെ പ്രതികരിച്ചു. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടിലെത്തിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ രണ്ട് പ്രതികള്‍ക്കെതിരെ പീഡനകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.
Keywords: News, National, Crime, Police, Case, Molestation, Haryana: Molestation against woman; Police Booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.