Complaint | ഗതാഗതക്കുരുക്കില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് സ്ത്രീയെ മര്‍ദിച്ചതായി പരാതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുഡ്ഗാവ്: (www.kvartha.com) ഗതാഗതക്കുരുക്കില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് സ്ത്രീയെ മര്‍ദിച്ചതായി പരാതി. ഗുഡ്ഗാവിലെ എംഡിഐ ചൗക്കിലാണ് സംഭവം. ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് മര്‍ദനമേറ്റതെന്ന് പൊലീസ് പറയുന്നു.
താന്‍ സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ കാര്‍ നിര്‍ത്തി ഒരാള്‍ തന്നെ വലിച്ച് റോഡിലിറക്കുകയും തുടര്‍ന്ന് പലതവണ തല്ലിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടില്‍ കയറി വീണ്ടും തല്ലുമെന്ന് അക്രമി പറഞ്ഞതായും യുവതി പറയുന്നു.
ഇടതുകണ്ണിനും മൂക്കിനും പരുക്കേറ്റതായും പരാതിയിലുണ്ട്. ആളുകള്‍ കൂടാന്‍ തുടങ്ങിയതോടെ ഇയാള്‍ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു. സിസിടിവി പരിശോധിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.
Keywords: News, National, Crime, Police, Case, attack, Woman, Complaint, Gurugram: Woman Pulled Out Of Car, Slapped For Honking During Traffic.

