Cyber Fraud | ടെലിഗ്രാമിലെ തട്ടിപ്പിൽ കുടുങ്ങി യുവതി; നഷ്ടമായത് 10 ലക്ഷം രൂപ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

 


ന്യൂഡെൽഹി: (www.kvartha.com) സോഷ്യൽ മീഡിയ ആപ്പായ ടെലിഗ്രാം വഴി ഗുരുഗ്രാം സ്വദേശിനിയായ യുവതിക്ക് 10 ലക്ഷം രൂപ നഷ്ടമായതായി പരാതി. ഫെബ്രുവരി ഒന്നിന് വാട്‌സ്ആപിൽ, നിക്ഷേപത്തിന് നല്ല വരുമാനം വാഗ്ദാനം ചെയ്ത് സന്ദേശം ലഭിച്ചതായി ഗുരുഗ്രാമിലെ ഖണ്ഡ്‌സ റോഡ് ഏരിയയിലെ താമസക്കാരിയായ ഷാനു പ്രിയ വർഷ്‌ണി പറഞ്ഞു. 

'തുടർന്ന് ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ യുവതിയോട് ആവശ്യപ്പെട്ടു, അവിടെ ആദ്യം വീഡിയോ കാണാനും ലൈക്ക് ചെയ്യാനും ആവശ്യപ്പെട്ടു. യുവതി ചില വീഡിയോകൾ കണ്ടപ്പോൾ കുറച്ച് പണം കമ്മീഷനായി അകൗണ്ടിൽ വന്നു. അടുത്ത ദിവസം വിഐപി അംഗത്വത്തിന്റെ പേരിൽ യുവതിയിൽ നിന്ന് 8000 രൂപ തട്ടിയെടുത്തു. ഫെബ്രുവരി നാലിന് സൂപ്പർ വിഐപി അംഗത്വത്തിന്റെ പേരിൽ യുവതി വീണ്ടും അവർ പറഞ്ഞ അക്കൗണ്ടിൽ കൂടുതൽ പണം നിക്ഷേപിച്ചു. മൊത്തത്തിൽ, ഈ പോർട്ടലിൽ യുവതി നിക്ഷേപിച്ചത് 10.75 ലക്ഷം രൂപയാണ്.

ലാഭം തരണമെന്ന് ഷാനു പ്രിയ ആവശ്യപ്പെട്ടപ്പോൾ നാല് ലക്ഷം രൂപ കൂടി നിക്ഷേപിക്കാൻ യുവതിയോട് പറഞ്ഞു. ഇതോടെ ഷാനു പ്രിയ താൻ തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെടുകയും ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അജ്ഞാതനായ ഒരാൾക്കെതിരെ ഐപിസി 419, 420 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ നഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ യുവതിയുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്', ഹെഡ് കോൺസ്റ്റബിൾ നവീൻ കുമാർ പറഞ്ഞു. 

Cyber Fraud | ടെലിഗ്രാമിലെ തട്ടിപ്പിൽ കുടുങ്ങി യുവതി; നഷ്ടമായത് 10 ലക്ഷം രൂപ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക പുതിയ തട്ടിപ്പ്

അടുത്ത ദിവസങ്ങളിലായി ടെലിഗ്രാമിൽ പുതിയ തരം തട്ടിപ്പ് നടക്കുന്നുണ്ട്. ആകർഷകമായ ഓഫറുകൾ നൽകി പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. പല ടെലിഗ്രാം ഗ്രൂപ്പുകളിലും, തട്ടിപ്പുകാർ ലിങ്കുകൾ അയയ്‌ക്കുന്നു, ഉപയോക്താവ് ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ ഉടൻ തന്നെ അവരുടെ സ്മാർട്ട്‌ഫോൺ ഹാക്ക് ചെയ്യപ്പെടുന്നു. നിങ്ങൾ ടെലിഗ്രാമിൽ സജീവമാണെങ്കിൽ, അജ്ഞാത ലിങ്കുകളോ വ്യക്തിയുടെ വാക്കുകളോ ഒരിക്കലും വിശ്വസിക്കരുത്.

ഓൺലൈനിൽ സ്വയം സുരക്ഷിതരാവുക

പെട്ടെന്ന് പണം സമ്പാദിക്കാൻ ഒരു വഴിയുമില്ലെന്ന് എപ്പോഴും ഓർമ്മിക്കുക. കുറഞ്ഞ സമയത്തിലും പണത്തിലും കൂടുതൽ പണം സമ്പാദിക്കാമെന്ന് ആരെങ്കിലും നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നുവെങ്കിൽ, ശ്രദ്ധിക്കുക, ആദ്യം എല്ലാ വിവരങ്ങളും ശേഖരിക്കുക, തുടർന്ന് തീരുമാനമെടുക്കുക. നിങ്ങളുടെ സ്വകാര്യ വിവരങ്ങളോ വിലാസമോ ഓൺലൈനിൽ ആരുമായും ഒരിക്കലും പങ്കിടരുത്. നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് സ്വകാര്യമായി സൂക്ഷിക്കുക, എന്തെങ്കിലും പുതിയ അഭ്യർത്ഥന വന്നാൽ, ആദ്യം ആ പ്രൊഫൈൽ പരിശോധിക്കുക. നിങ്ങൾക്ക് അറിവില്ലെങ്കിൽ, ഓൺലൈൻ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, അതിൽ പണം നിക്ഷേപിക്കരുത്.
Keywords:  New Delhi, News, National, Fraud, Woman, Crime, Gurugram woman duped of ₹10 lakh on Telegram: How to stay safe online.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia