Investigation | കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന തോക്ക് തെളിവെടുപ്പിനിടെ കാട്ടിക്കൊടുത്തത് പ്രതി തന്നെ; ലൈസൻസില്ലെന്ന് പൊലീസ്


● രാധാകൃഷ്ണന്റെ ഭാര്യയുടെ അമ്മ താമസിക്കുന്ന വീടിന്റെ പിൻഭാഗത്തുനിന്നാണ് തോക്ക് കണ്ടെത്തിയത്.
● ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും നേരത്തെ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
● രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദത്തിന് തടസ്സമുണ്ടായതാണ് കാരണമെന്ന് പ്രതി
പയ്യന്നൂർ: (KVARTHA) കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറും ബിജെപി പ്രാദേശിക നേതാവുമായ ഇരിക്കൂർ കല്യാട് സ്വദേശി കെ കെ രാധാകൃഷ്ണന്റെ (49) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ സന്തോഷിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. തൊട്ടടുത്ത് രാധാകൃഷ്ണന്റെ ഭാര്യയുടെ അമ്മ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ പിന്‍ഭാഗത്തു നിന്നും വെടിവയ്ക്കാനുപയോഗിച്ച തോക്ക് കണ്ടെടുത്തു. ബുള്ളറ്റിൻ്റെ അവശിഷ്ടങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടത്തിയത് ലൈസൻസ് ഇല്ലാത്ത തോക്കുപയോഗിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ.
വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും കൊല നടന്ന വീട്ടിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും വെടിവയ്ക്കാനുപയോഗിച്ച തോക്ക് കണ്ടെത്തിയിരുന്നില്ല.
വൈകുന്നേരത്തോടെ പ്രതിയുമായി പരിയാരം പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയായിരുന്നു. സമീപത്തെ വീടിന്റെ പിറകുവശത്ത് സൂക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. സന്തോഷ് തന്നെയാണ് തോക്ക് പൊലീസിനു കാണിച്ചു കൊടുത്തത്.
ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും കൊല നടന്ന വീട്ടിലും പരിസരത്തും രാവിലെ മുതല്‍ തന്നെ പരിശോധന നടത്തിയിരുന്നു. നിർമാണം നടക്കുന്നവീട്ടില്‍ നിന്നും പൊലീസ് നായ മണം പിടിച്ച് കുറച്ചകലയുളള വണ്ണാത്തി പുഴയുടെ തീരത്തുവരെ ചെന്നെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പുഴയോരത്ത് പൊലീസും നാട്ടുകാരും വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായിരുന്നില്ല. നെഞ്ചത്ത് വെടിയുണ്ട തുളഞ്ഞു കയറി പുറത്തേക്ക് പോയതാണ് രാധാകൃഷ്ണൻ്റെ മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദത്തിന് തടസ്സം നിന്നതാണ് കൊലയ്ക്ക് കാരണമെന്ന് സന്തോഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊല നടത്താനായി തന്നെയാണ് കൈതപ്രത്തെ പണി നടക്കുന്ന വീട്ടില്‍ എത്തിയതെന്നും സന്തോഷ് സമ്മതിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച് സന്തോഷ് ഭീഷണിപ്പെടുത്തിയതായും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The gun used in the Kaithapram murder case, where BJP leader K K Radhakrishnan was shot dead, has been recovered by the police during an evidence collection with the accused, Santhosh. The unlicensed firearm was found hidden in the backyard of a house near the crime scene. Santhosh confessed to the murder, citing personal reasons and admitting to threatening the victim earlier. He has been arrested and remanded in custody.
#KaithapramMurder, #KeralaCrime, #GunRecovery, #UnlicensedFirearm, #PoliceInvestigation, #BJPLeader