Arrested | പിതാവിനെയും മകനെയും തട്ടികൊണ്ടുപോയെന്ന കേസില്‍ ഏഴംഗ സംഘം അറസ്റ്റില്‍
Oct 25, 2023, 11:17 IST
ഗൂഡല്ലൂര്‍: (KVARTHA) പിതാവിനെയും മകനെയും തട്ടികൊണ്ടുപോയെന്ന കേസില്‍ ഏഴംഗ സംഘം അറസ്റ്റില്‍. അബ്ദുല്‍ അസീസ്, ശമീര്‍, രഘുറാം, നടരാജന്‍, ബാബു, ബാബുലാല്‍, രാജേഷ്‌കുമാര്‍, നിലോബര്‍ എന്നിവരെയാണ് ദേവര്‍ഷോല പൊലീസ് അറസ്റ്റ് ചെയ്തത്. പഞ്ചലോഹവും ഇരിഡിയവും നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച സംഭവത്തിലാണ് സുബ്രഹ്‌മണിയും (48) മകന്‍ ഹരിഹരനെയും (21) പ്രതികള്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് വഞ്ചനാക്കുറ്റത്തിന് പിതാവും മകനും അറസ്റ്റിലായി.
പൊലീസ് പറയുന്നത്: സുബ്രഹ്‌മണ്യനും മകനും പഞ്ചലോഹം ഉണ്ടെന്ന് പറഞ്ഞ് ചിലരെ പറ്റിക്കുകയും ഇരിഡിയം നല്‍കാമെന്ന് പറഞ്ഞ് കേരളത്തില്‍ നിന്നുള്ള ഒരാളില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതുമായ സംഭവത്തിലാണ് ഇവരെ തട്ടിക്കൊണ്ടുപ്പോയത്. സംഭവത്തിലെ പ്രതികളെ പൊലീസ് നാല് മണിക്കൂറിനുളളിലാണ് പിടികൂടിയത്. പിന്നീട് വഞ്ചനക്കുറ്റത്തിന് സുബ്രഹ്‌മണി (48) ഹരിഹരന്‍ (21) എന്നിവരെ അറസ്റ്റ് ചെയ്തു.
ഡിവൈഎസ്പി ശെല്‍വരാജ്, ഇന്‍സ്‌പെക്ടര്‍ തിരുമലൈരാജന്‍, എസ്‌ഐ ജെസുമരിയന്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ബാബു, കോണ്‍സ്റ്റബിള്‍ അബ്ദുല്‍ ഖാദര്‍ എന്നിവരാണ് തട്ടിക്കൊണ്ടുപോയവരുടെ മൊബൈലും വാഹനവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മസിനഗുഡിയില്‍വെച്ച് വാഹന പരിശോധനയില്‍ പിടികൂടിയത്.',
Keywords: News, Kerala, National, Crime, Gudalur, Devarshola, Police, Arrest, Accused, Fraud Case, Father, Son, Seven arrested in fraud case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.