സെല്ലിന്‍റെ കമ്പി മുറിച്ച് തറയിൽ കിടന്ന് നുഴഞ്ഞ് നിര ങ്ങിപുറത്തേക്ക്, ഗോവിന്ദ ചാമി കൂളായി സെൽ ചാടുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചു, വെള്ളരിക്ക പട്ടണമായി കണ്ണൂർ സെൻട്രൽ ജയിൽ

 
Exterior view of Kannur Central Jail.
Exterior view of Kannur Central Jail.

Photo: Special Arrangement

● ബ്ലോക്കിന്റെയും പുറംമതിലിന്റെയും മതിൽ അനായാസം ചാടിക്കടന്നു.
● തുണികൊണ്ടുള്ള വടം ഉപയോഗിച്ചാണ് പുറംമതിൽ ചാടിക്കടന്നത്.
● ഒന്നര മാസമായി ജയിൽ ചാട്ടം ആസൂത്രണം ചെയ്യുകയായിരുന്നു.
● സഹായം ലഭിച്ചില്ലെന്ന് മൊഴി നൽകിയെങ്കിലും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

കണ്ണൂർ: (KVARTHA) സൗമ്യ വധക്കേസിലെ പ്രതിയും ജീവപര്യന്തം തടവുകാരനുമായ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടുന്നതിൻ്റെ ദൃശ്യങ്ങൾ കണ്ണൂർ ടൗൺ പോലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 1.15 ഓടെ പത്താം ബ്ലോക്കിലെ അതീവ സുരക്ഷാ സെല്ലിൻ്റെ അഴികൾ മുറിച്ച് മാറ്റിയാണ് ഇയാൾ പുറത്തേക്ക് കടന്നത്. 

ആദ്യം ഒരു തുണി പുറത്തേക്കിട്ട ശേഷം, മുറിച്ചെടുത്ത വിടവിലൂടെ തറയിൽ കിടന്ന് നിരങ്ങിയാണ് സെല്ലിന് പുറത്തിറങ്ങിയത്. സെല്ലിന് പുറത്തെത്തിയ ശേഷം മൂന്ന് തവണയായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ ഇയാൾ എടുക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പുലർച്ചെ 1.20 ഓടെയാണ് ഇയാൾ പൂർണ്ണമായും പുറത്തിറങ്ങുന്നത്. 

പിന്നീട് പത്താം ബ്ലോക്കിന്റെ മതിൽ അനായാസം ചാടിക്കടന്നു. തുടർന്ന്, തുണികൊണ്ടുണ്ടാക്കിയ വടം ഉപയോഗിച്ച് വലിയ പുറംമതിലും ചാടിക്കടന്നു. ഈ സമയം പുലർച്ചെ നാലുമണി കഴിഞ്ഞിരുന്നു. മതിൽ ചാടിക്കടന്നതിന് ശേഷം ദേശീയപാതയ്ക്ക് സമീപം ഒളിഞ്ഞിരുന്ന ഗോവിന്ദച്ചാമി, ജയിൽ വസ്ത്രങ്ങൾ മാറ്റി തലയിൽ സഞ്ചിയേന്തി നടന്നുനീങ്ങുകയായിരുന്നു.

കഴിഞ്ഞ ഒന്നര മാസമായി ഗോവിന്ദച്ചാമി ഈ ജയിൽ ചാട്ടം കൃത്യമായി ആസൂത്രണം ചെയ്യുകയായിരുന്നു. ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദച്ചാമി കണ്ണൂർ ടൗൺ പോലീസിന് നൽകിയ മൊഴി. എന്നാൽ, പോലീസ് ഈ മൊഴി പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.


ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ജയിൽ സുരക്ഷയെക്കുറിച്ച് നിങ്ങൾക്കെന്ത് തോന്നുന്നു? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.


Article Summary: CCTV footage reveals Govindachami's 'cool' escape from Kannur Central Jail.


#Jailbreak #Govindachami #KannurJail #CCTVFootage #PrisonEscape #SecurityLapse

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia