കഞ്ചാവ് വേട്ട: 11 കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

 
Excise officials with seized ganja packets in Kannur

Photo: Special Arrangement

ADVERTISEMENT

● എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
● എക്സൈസ് ഇൻസ്പെക്ടർ കെ. അനുശ്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
● വാടകയ്ക്ക് താമസിച്ചിരുന്ന മുറിയിൽ സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്.
● കണ്ണൂർ മേഖലയിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായയാൾ.
● പ്രതി മുമ്പും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് എക്‌സൈസ് അറിയിച്ചു.

കണ്ണൂർ: (KVARTHA) വിൽപനയ്ക്കായി കണ്ണൂർ കാടാച്ചിറയിൽ എത്തിച്ച 11.380 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. അബ്ദുൾ കാദൂസ് (28) ആണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്.

എക്സൈസ് ഇൻസ്പെക്ടർ കെ. അനുശ്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രഹസ്യ വിവരത്തെത്തുടർന്ന് കാടാച്ചിറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.

Aster_MIMS

പിടിയിലായ അബ്ദുൾ കാദൂസ് മുമ്പും മയക്കുമരുന്ന് ഉൾപ്പെട്ട കേസുകളിൽ പ്രതിയാണെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. കണ്ണൂർ മേഖലയിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും അന്വേഷണ സംഘം പറയുന്നു.

എക്‌സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ പിടികൂടുന്നതിന് കേരള എ.ടി.എ.സിന്റെ സഹായം ലഭിച്ചതായും എക്സൈസ് സംഘം വ്യക്തമാക്കി.

അസിസ്റ്റന്റ് ഇസ്പെക്ടർ (ഗ്രേഡ്)മാരായ സന്തോഷ് തൂനോളി, അനിൽ കുമാർ പി.കെ., അബ്ദുൽ നാസർ ആർ.പി., പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് ഹരിദാസൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ അജിത്ത് സി., സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി., ശ്യാം രാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷബ്‌ന എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

ഈ വാർത്ത നിങ്ങൾ എങ്ങനെയെടുക്കുന്നു? നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റ് ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക.

Article Summary: Interstate worker arrested with 11 kg of ganja in Kannur Kadachira by Excise Anti-Narcotic Squad.

#Kannur #GanjaSeized #DrugBust #Excise #KeralaPolice #AntiNarcotic

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia