Arrest | 'സ്ഥലം കാണിക്കാമെന്ന് പറഞ്ഞ് പ്രവാസിയെ കൂട്ടിക്കൊണ്ടുപോയി കാറും പണവും വാച്ചും തട്ടിയെടുത്തു'; നാലംഗ സംഘം അറസ്റ്റിൽ
● ഇരിക്കൂർ സ്വദേശിയായ കെ.പി ഹംസയാണ് ഇര.
● സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികൾ വലയിലായത്.
● കണ്ണൂർ കോടതിയിൽ ഹാജരാക്കി.
കണ്ണൂർ: (KVARTHA) സ്ഥലം കാണിക്കാനെന്നന്ന് പറഞ്ഞ് പ്രവാസിയെ കൂട്ടിക്കൊണ്ടുപോയി പണവും കാറും വാച്ചും തട്ടിയെടുത്തുവെന്ന കേസിൽ നാലംഗ സംഘം അറസ്റ്റിൽ. ഇരിക്കൂർ ചേടിച്ചേരി സ്വദേശിയായ കെ.പി ഹംസയുടെ പരാതിയിലാണ് വി ടി റഹീം, സൂരജ്, അജിനാസ്, റാസിഖ് എന്നിവരെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്.
വിൽപനയ്ക്കായി വെച്ച ഭൂമി കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് തിങ്കളാഴ്ച രാവിലെ പരാതിക്കാരൻ്റെ കാറിൽ പോവുകയും അവിടെയെത്തിയപ്പോൾ വാക് തർക്കത്തെ തുടർന്ന് മർദിക്കുകയും കാറിൽ സൂക്ഷിച്ച 2,26,000 രൂപയും ഒന്നര ലക്ഷം രൂപ വിലയുള്ള റാഡോ വാച്ചും തട്ടിയെടുത്ത് കാറുമായി കടന്നു കളഞ്ഞുവെന്നാണ് പരാതി.
ഇതേ തുടർന്ന് നൽകിയ പരാതിയിലാണ് വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. സിസിടിവി ദൃശ്യം പരിശോധിച്ചതിന് ശേഷമാണ് പ്രതികൾ വലയിലായത്. നാലംഗ സംഘത്തെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കി.
#Kerala #Kannur #fraud #scam #NRI #KeralaPolice #expatlife