രാമന്തളിയിൽ ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം: മൂക്ക് അടിച്ചു തകർത്തു; പോലീസ് അന്വേഷണം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ശനിയാഴ്ച രാത്രിയിലാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
● കൾച്ചറൽ സെന്റർ പ്രസിഡന്റ് കെ എം തമ്പാൻ പയ്യന്നൂർ പോലീസിൽ പരാതി നൽകി.
● കഴിഞ്ഞ 37 വർഷക്കാലത്തോളമായി ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമാണ് മഹാത്മ സ്മാരക കൾച്ചറൽ സെന്റർ.
● നേരത്തെയും രണ്ടു തവണ സമാനമായ രീതിയിൽ കൾച്ചറൽ സെന്ററിന് നേരെ ആക്രമണം നടന്നിരുന്നു.
● പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്.
പയ്യന്നൂർ: (KVARTHA) രാമന്തളിയിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള മഹാത്മ സ്മാരക കൾച്ചറൽ സെന്ററിന്റെ മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. പ്രതിമയുടെ മൂക്ക് അടിച്ചു തകർത്ത നിലയിലാണ്.
ഞായറാഴ്ച രാവിലെയാണ് ഗാന്ധി പ്രതിമ തകർത്ത നിലയിൽ നാട്ടുകാർ കണ്ടത്. രാമന്തളി സെൻട്രലിലെ ക്ഷീര സഹകരണ സംഘത്തിന് സമീപം പ്രവർത്തിക്കുന്ന കൾച്ചറൽ സെന്ററിന്റെ ഇരുനില കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
തുടർന്ന്, കൾച്ചറൽ സെന്റർ പ്രസിഡന്റ് കെ എം തമ്പാൻ പയ്യന്നൂർ പോലീസിൽ പരാതി നൽകി. നേരത്തെയും രണ്ടു തവണ സമാനമായ രീതിയിൽ കൾച്ചറൽ സെന്ററിന് നേരെ ആക്രമണം നടന്നിരുന്നു.
കഴിഞ്ഞ 37 വർഷക്കാലത്തോളമായി ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമാണ് മഹാത്മ സ്മാരക കൾച്ചറൽ സെന്റർ. സംഭവസ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Mahatma Gandhi statue vandalized in Ramantali, Payyanur; nose smashed, police investigation is underway.
#GandhiStatue #Ramantali #Payyanur #Vandalism #KeralaNews #PoliceInvestigation
