SWISS-TOWER 24/07/2023

വെള്ളപ്പൊക്കത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ്; മുംബൈ സ്വദേശി പിടിയില്‍

 


ADVERTISEMENT

അന്തിക്കാട്: (www.kvartha.com 07.10.2021) മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തിയെന്ന സംഭവത്തില്‍ മുംബൈ സ്വദേശി പിടിയില്‍. മഹാരാഷ്ട്ര സ്വദേശി മഹേന്ദ്രനാഥ് ശങ്കര്‍ ഭോസ്‌ലെ(40)യെയാണ് നാട്ടുകാര്‍ പിടികൂടി അന്തിക്കാട് പൊലീസിനെ ഏല്‍പിച്ചത്. പാന്റും ഷര്‍ടും ധരിച്ചെത്തിയ ഇയാള്‍ മുംബൈയിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ധനവും വസ്ത്രങ്ങളും ആവശ്യപ്പെട്ടാണ് വീടുകളില്‍ കയറി ഇറങ്ങിയത്. 

വീട്ടുകാര്‍ ഇയാള്‍ക്ക് പണവും മറ്റും നല്‍കിയിരുന്നു. അന്തിക്കാട് അഞ്ചാം വാര്‍ഡിലെ പുത്തന്‍കോവിലകം വില്ലയിലെത്തിയതോടെ ഇയാളില്‍ സംശയം തോന്നിയ ചില കുടുംബങ്ങള്‍ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാളെ തടഞ്ഞുനിര്‍ത്തി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.

വെള്ളപ്പൊക്കത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ്; മുംബൈ സ്വദേശി പിടിയില്‍

Keywords:  News, Kerala, Arrest, Arrested, Police, Case, Crime, Fundraising in the name of floods; Mumbai native arrested
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia