Fraud Complaint | പകുതി വിലയ്ക്ക് വാഹനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പണം വാങ്ങി മാസങ്ങളായിട്ടും വാഹനം ലഭിച്ചില്ലെന്ന് പരാതി

 
Vehicle scam in Muvatupuzha, police investigation

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 20 ദിവസം കഴിഞ്ഞിട്ടും വാഹനം കിട്ടാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്.
● മൂവാറ്റുപുഴ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് പണം വാങ്ങിയിരുന്നത്. 
● വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന സംഘങ്ങളെക്കുറിച്ച് പൊലീസ് ജാഗ്രത അറിയിപ്പുകൾ നൽകി.  


മൂവാറ്റുപുഴ: (KVARTHA) പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന വ്യാജ വാഗ്ദാനം നൽകി പണം തട്ടിയെടുത്തെന്ന പരാതിയെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുടവൂർ സ്വദേശിയായ ഒരു വീട്ടമ്മയാണ് ഈ പരാതി നൽകിയത്.

കഴിഞ്ഞ ഏപ്രിലില്‍ പണം വാങ്ങിയിട്ട് ഇതുവരെ വാഹനം നല്‍കിയിട്ടില്ലെന്ന് കാണിച്ചായിരുന്നു പരാതി നല്‍കിയിരിക്കുന്നത്. ഒരു സന്നദ്ധ സംഘടനയെന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു സംഘം പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്തു. 55000 രൂപ നല്‍കിയാല്‍ ബാക്കി സി.എസ്.ആർ ഫണ്ടും മറ്റും ഉപയോഗിച്ച്‌ ഇരുചക്രവാഹനം നല്‍കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം വാങ്ങിയതെന്നും എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വാഹനം ലഭിച്ചിട്ടില്ലെന്നും പരായതിയിൽ പറയുന്നു.

Aster mims 04/11/2022

പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ പണം നൽകിയ 40-ഓളം പേരുണ്ടെന്ന വിവരം ലഭിച്ചു. ഇവരുടെ പണം തിരിച്ചു നൽകാൻ സംഘാടകർക്കെതിരെ നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച ഈ തുക തിരിച്ചു നൽകുമെന്നാണ് ബന്ധപ്പെടവർ പറയുന്നത്.

മൂവാറ്റുപുഴ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് പണം വാങ്ങിയിരുന്നത്. പകുതി വിലയ്ക്ക് ഇരുചക്രവാഹനവും മറ്റു ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്യുന്ന പദ്ധതിയുടെ പേരില്‍ തട്ടിപ്പ് നടക്കുന്നുവെന്ന് മൂവാറ്റുപുഴ സ്വദേശിനി കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇതിന് നേതൃത്വം നല്‍കുന്നയാളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു.

ഇതോടെ വാഹനത്തിനായി പണം കൊടുത്തവർ രംഗത്തുവന്നെങ്കിലും രണ്ടാഴ്ചക്കകം വാഹനം നല്‍കാമെന്ന് പറഞ്ഞ് ഇവരെ സമാധാനിപ്പിക്കുകയായിരുന്നു. എന്നാല്‍ 20 ദിവസം കഴിഞ്ഞിട്ടും വാഹനം കിട്ടാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്.

ഈ സംഭവം ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പകുതി വിലയ്ക്ക് വാഹനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നൽകി പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

#VehicleScam #Fraud #Muvattupuzha #PoliceInvestigation #HalfPriceOffer #ScamAlert

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia