Crime | നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ അമ്മ നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ബാഗിലാക്കി എറിഞ്ഞു; പൊലീസ് അന്വേഷണം

 
mother killed the newborn child and threw it in a bag

Representational Image Generated by Meta AI

നാലാമത്തെ പെൺകുഞ്ഞിനെ കൊന്നു; അമ്മ അറസ്റ്റിൽ

ന്യൂഡല്‍ഹി: (KVARTHA) ഡൽഹിയിലെ ദ്വാരകയിൽ നാലാമതും പെൺകുഞ്ഞ് ജനിച്ചതിന് പിന്നാലെ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌  കൊലപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. 28 കാരിയായ ശിവാനിയാണ് പ്രതി. സംഭവത്തിന് പിന്നാലെ പോലീസ് ശിവാനിയെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ബാഗിലാക്കി വീടിന്റെ ടെറസിലേക്ക് എറിയുകയും ചെയ്തു.

നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടുകാരുടെ കുറ്റപ്പെടുത്തല്‍ സഹിക്കാനായില്ലെന്നാണ് ശിവാനി പൊലീസിനോട് പറഞ്ഞു. ശിവാനിയുടെ രണ്ട് കുഞ്ഞുങ്ങള്‍ അസുഖം മൂലം നഷ്ടപ്പെട്ടിരുന്നു. 

വെള്ളിയാഴ്ച പുലർച്ചെ, ശിവാനിയുടെ വീട്ടിൽ നിന്നും ആറു ദിവസം പ്രായമുള്ള നവജാത ശിശുവിനെ കാണാനില്ലെന്ന് ഒരാൾ ഖ്യാല പോലീസ് സ്റ്റേഷനിലേക്ക് വിവരം നൽകി. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ, കുഞ്ഞിന്റെ മൃതദേഹം വീടിന്റെ ടെറസിൽ വെച്ച ബാഗിൽ കണ്ടെത്തി. 

അതേസമയം, സംഭവം നടന്നതിന്റെ തലേ ദിവസമാണ് ശിവാനി ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ആയത്. മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് പോയ ശേഷം കുഞ്ഞിനെ പാൽ കൊടുത്തു ശേഷം ഉറങ്ങിപ്പോയെന്നും പിന്നീട് കുഞ്ഞിനെ കണ്ടില്ലെന്നും പോലീസിനോട് പറഞ്ഞിരുന്നു.

പോലീസ് ശിവാനിയുടെ മറുപടി ഗൗരവമായി എടുത്ത് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. തിരച്ചിലിനിടെ, വീടിന്റെ ടെറസിൽ ഒരു ബാഗ് കിടക്കുന്നത് പോലീസ് ശ്രദ്ധയിൽ പെട്ടു. ബാഗ് തുറന്നപ്പോൾ, നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ശിവാനിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ, അവർ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

നാലാമതും പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ വീട്ടുകാർ അവളേഹിച്ചെന്നും ഇത് സഹിക്കാൻ കഴിയാതെയാണ് താൻ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതെന്ന് ശിവാനി പൊലീസിനോട് പറഞ്ഞു. ശിവാനിയെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.

 #infanticide #delhicrime #femalefanticide #domesticviolence #indiane

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia