Complaint | 'പുസ്തകത്തിന്റെ കടലാസ് കീറി'; 4 വയസുകാരിയെ അങ്കണവാടി ജീവനക്കാരി മര്‍ദിച്ചതായി പരാതി, കേസെടുത്തു
Apr 30, 2022, 15:04 IST
കൊല്ലം: (www.kvartha.com) നാലുവയസുകാരിയെ മര്‍ദിച്ചെന്ന പരാതിയില്‍ അങ്കണവാടി ജീവനക്കാരിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൊത്തല അങ്കണവാടിയിലെ ജീവനക്കാരി സുജാതക്കെതിരെയാണ് പരാതി നല്‍കിയത്. ചിതറ കണ്ണങ്കോട് അഷ്ടമംഗല്യ ഹൗസില്‍ ശരണ്യ- ഉദയകുമാര്‍ ദമ്പതികളുടെ മകള്‍ ഉദിര്‍ഷ്ണക്കാണ് മര്‍ദനമേറ്റത്. കൊല്ലം ചിതറയിലാണ് കേസിനാസ്പദമായ സംഭവം.
അങ്കണവാടിയിലെ പുസ്തകത്തിന്റെ കടലാസ് കീറിയതിനാണ് കുട്ടിയെ ജീവനക്കാരി മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ കാലില്‍ നീരുവച്ചത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പെട്ടതോടെ വിവരം തിരക്കിയപ്പോഴാണ് ആനയുടെയും കുതിരയുടെയും ചിത്രമുള്ള പുസ്തകത്തിലെ കടലാസ് കീറിയതിന് സുജാത മര്‍ദിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കടക്കല്‍ താലൂക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കാലില്‍ അടിയേറ്റതിനെ തുടര്‍ന്ന് നീരു വന്നതായി കണ്ടെത്തി. ഇതോടെ ചിതറ പൊലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സുജാതയ്ക്കെതിരെ പൊലീസ് കേസെടുത്തു.
Keywords: Kollam, News, Kerala, Complaint, Crime, Police, Case, attack, Teacher, Child, Four-year-old girl allegedly attacked by an Anganwadi worker.
Keywords: Kollam, News, Kerala, Complaint, Crime, Police, Case, attack, Teacher, Child, Four-year-old girl allegedly attacked by an Anganwadi worker.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.