Arrested | കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് ഭക്ഷണമാക്കിയെന്ന കേസ്; 4 പേര്‍ പിടിയില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com) കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് ഭക്ഷണമാക്കിയെന്ന കേസില്‍ നാലുപേര്‍ പിടിയില്‍. ബാബു കെ എം, മജേഷ് ടി എം, മനോഹരന്‍ ടി കെ, പൊന്നപ്പന്‍ എന്നിവരാണ് അറസ്റ്റിലായത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറസ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഫോറസ്റ്റ് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയത്.

Aster_MIMS

മജേഷും ബാബുവും ചേര്‍ന്നാണ് ഉടുമ്പിനെ പിടിച്ച് കറിവച്ചതെന്നും ഇവര്‍ മറ്റു പ്രതികളുമായി കറി പങ്കുവയ്ക്കുകയായിരുന്നുവെന്നും ഫോറസ്റ്റ് ഓഫീസര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് നാല്‍വര്‍ സംഘത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Arrested | കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് ഭക്ഷണമാക്കിയെന്ന കേസ്; 4 പേര്‍ പിടിയില്‍

Keywords: Kochi, News, Kerala, Crime, Arrest, Four people arrested for killing monitor lizard.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia