Arrested | '19 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയാക്കി'; 4 പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗളൂരു: (www.kvartha.com) 19 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 22 നും 26 നും ഇടയില്‍ പ്രായമുള്ള സതീഷ്, വിജയ്, ശ്രീധര്‍, കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച് 25ന് രാത്രി 9.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Aster mims 04/11/2022

പൊലീസ് പറയുന്നത്: കോറമംഗലയിലെ നാഷനല്‍ ഗെയിംസ് വിലേജിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് 19കാരി. 25ന് രാത്രി തന്റെ പുരുഷ സുഹൃത്തിനൊപ്പം പാര്‍കില്‍ ഇരിക്കുകയായിരുന്നതിനിടെ പ്രതികളില്‍ ഒരാള്‍ ഇവര്‍ പുകവലിക്കുന്നത് ചോദ്യം ചെയ്യുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. പിന്നീട് ഇയാള്‍ ഇവിടെ നിന്ന് പോയി. കുറച്ച് സമയത്തിന് ശേഷം ആണ്‍സുഹൃത്ത് വീട്ടിലേക്ക് പോയി.

Arrested | '19 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയാക്കി'; 4 പേര്‍ അറസ്റ്റില്‍

പിന്നാലെ സുഹൃത്തുക്കളുമായെത്തിയ പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചു. രാത്രി 11 മണിയോടെ പ്രതികള്‍ പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി ഹൊസൂര്‍ റോഡിലേക്കും നൈസ് റോഡിലേക്കും കൊണ്ടുപോയി. ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് അക്രമികള്‍ ബലാത്സംഗം ചെയ്തു. പുലര്‍ച്ചെ 3.30 മണിയോടെ ഇജിപുരയിലേക്കുള്ള വഴിയില്‍ ഇറക്കിവിടുകയും ചെയ്‌തെന്ന് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.

ആക്രമണത്തിനിരയായ പെണ്‍കുട്ടി അമ്മയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ അടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടി. അറസ്റ്റിലായ നാലുപേരും ഈജിപുരയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: News, National, Crime, Arrested, Molestation, Case, Police, Four arrested in molestation case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script