പയ്യന്നൂരിൽ തീക്കളി തുടരുന്നു; മുൻ ഡിവൈഎഫ്ഐ നേതാവ് ടി പുരുഷോത്തമൻ്റെ ചെമ്മീൻ ഷെഡ് കത്തിച്ചു

 
Conceptual image representing political violence in Kannur

Photo: Special Arrangement

ADVERTISEMENT

● സ്ഫോടക വസ്തു ഉപയോഗിച്ചാണ് അക്രമികൾ ഷെഡ് നശിപ്പിച്ചതെന്ന് സംശയം.
● സിപിഎമ്മിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്ന് ആരോപണം.
● എംഎൽഎ ടി ഐ മധുസൂദനൻ്റെ അറിവോടെയാണ് ആക്രമണമെന്ന് പുരുഷോത്തമൻ.
● വല, പെട്ടി, തീറ്റ എന്നിവ സൂക്ഷിച്ചിരുന്ന ഷെഡ് പൂർണമായും കത്തിനശിച്ചു.
● ഇതിന് മുൻപും പുരുഷോത്തമൻ്റെ കാറിനും വീടിനും നേരെ ആക്രമണം നടന്നിരുന്നു.
● സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പയ്യന്നൂർ: (KVARTHA) സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച മുൻ ഡിവൈഎഫ്ഐ ജില്ലാ നേതാവിൻ്റെ ചെമ്മീൻ ഷെഡിന് തീയിട്ടതായി പരാതി. ടി പുരുഷോത്തമൻ്റെ ഷെഡിന് നേരെയാണ് ബുധനാഴ്ച രാത്രിയോടെ ആക്രമണമുണ്ടായത്. പയ്യന്നൂരിലെ മുൻ സിപിഎം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന ടി ഗോവിന്ദൻ്റെ അടുത്ത ബന്ധുവാണ് പുരുഷോത്തമൻ.

Aster mims 04/11/2022

കാറിന് പിന്നാലെ ഷെഡിനും തീയിട്ടു

ചെമ്മീൻ കൃഷിക്ക് ആവശ്യമായ വല, പെട്ടി, തീറ്റ എന്നിവ സൂക്ഷിക്കുന്ന ഷെഡാണ് അക്രമികൾ നശിപ്പിച്ചത്. ഇതിന് തൊട്ടടുത്താണ് കൃഷിയുള്ളത്. ഷെഡിൻ്റെ ഭൂരിഭാഗവും കത്തി നശിച്ച നിലയിലാണ്. വ്യാഴാഴ്ച രാവിലെ കൃഷി നോക്കാനായി പുരുഷോത്തമൻ എത്തിയപ്പോഴായിരുന്നു സംഭവം അറിയുന്നത്. സ്ഫോടക വസ്തു ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ ചെമ്മീൻ കൃഷിയിലേക്ക് ഏതെങ്കിലും തരത്തിലുള്ള ദ്രാവകം ഒഴിച്ചിട്ടുണ്ടോയെന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പിന് മുൻപ് ടി പുരുഷോത്തമൻ്റെ കാറിനും ആക്രമികൾ തീയിട്ടിരുന്നു. മുൻപ് വീടിൻ്റെ ചില്ലടക്കം വാളുപയോഗിച്ച് തകർത്തിരുന്നതായും അദ്ദേഹം പറഞ്ഞു.

ടി ഐ മധുസൂദനനെതിരെ ആരോപണം

കഴിഞ്ഞ ദിവസം സിപിഎമ്മിനെതിരെ പുരുഷോത്തമൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ പ്രകോപനപരമായ പ്രതികരണങ്ങൾ നടത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ തങ്ങൾക്ക് നേരെ ഉണ്ടായ കൊലവിളികളിൽ പ്രതികരിച്ചാണ് പോസ്റ്റ് ഇട്ടതെന്ന് പുരുഷോത്തമൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നും, എംഎൽഎ ടി ഐ മധുസൂദനൻ്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രാദേശിക വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Former DYFI leader's shrimp shed was allegedly torched in Payyanur.

#Payyanur #TPurushothaman #CPM #DYFI #KeralaPolitics #MalayalamNews #AnjanaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia