അമിത പലിശക്കാര്‍ക്കെതിരെ ജില്ലാതല സ്‌ക്വാഡുകള്‍ വരുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.08.2017) നിയമവിരുദ്ധമായി പണം കടം കൊടുക്കുന്നവര്‍ക്കെതിരെയും അമിത പലിശ ഈടാക്കുന്നവര്‍ക്കെതിരെയും നടപടി കൂടുതല്‍ ശക്തമാക്കി സംസ്ഥാന പോലീസ്. അമിത പലിശക്കാരെയും ബ്ലേഡ് മാഫിയയേയും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ജില്ലാതല സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു.

അമിത പലിശക്കാര്‍ക്കെതിരെ ജില്ലാതല സ്‌ക്വാഡുകള്‍ വരുന്നു

ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. വനിത സെല്‍/വനിത പോലീസ് സ്റ്റേഷനില്‍ നിന്നുള്ള 08-10 വനിത പോലീസ് ഉദ്യോഗസ്ഥരും 04-05 പുരുഷ പോലീസ് ഉദ്യോഗസ്ഥരും ഈ സ്‌ക്വാഡിലുണ്ടാവും. നിയമവിരുദ്ധമായി പണം കടം കൊടുക്കുന്നവര്‍ക്കെതിരെ ഈ സ്‌ക്വാഡ് ജില്ലതലത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കും.

ജില്ലാതലത്തില്‍ ലഭിക്കുന്ന പരാതികള്‍ സംബന്ധിച്ചും ഈ സ്‌ക്വാഡ് അംഗങ്ങള്‍ അന്വേഷണം നടപടി സ്വീകരിക്കും. ഇതിനുപുറമെ, അമിതപലിശക്കാരുടെ ചൂഷണം സംബന്ധിച്ചും ഇത്തരക്കാരുടെ വലയില്‍ വീണാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചൂഷണത്തെക്കുറിച്ചുമുള്ള ബോധവത്കരണവും ഈ സ്‌ക്വാഡുകള്‍ നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kerala, Thiruvananthapuram, Police, Crime, DGP, Loknath Behra, Formation of special squads to control the Blade Mafia soon.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script