ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ച് ബാങ്കിനെ കബളിപ്പിച്ച സംഭവം; ലേബര്‍ കോടതി ജീവനക്കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com 29.08.2021) ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ച് ബാങ്കിനെ കബളിപ്പിച്ച സംഭവത്തില്‍  ലേബര്‍ കോടതി ജീവനക്കാരനെ കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല മേലേവെട്ടൂര്‍ വിളഭാഗം സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. 2019 ല്‍ ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തിവരികയായിരുന്നു പൊലീസ്. 
Aster mims 04/11/2022

സാലറി സെര്‍ടിഫികെറ്റില്‍ അന്നത്തെ ജഡ്ജിയായിരുന്ന അംബികയുടെ കള്ള ഒപ്പിട്ട് തേവള്ളി എസ്ബിഐ ബാങ്കില്‍ വ്യാജരേഖകള്‍ സമര്‍പിച്ച സംഭവത്തിലായിരുന്നു നടപടി. സാലറി സെര്‍ടിഫികെറ്റിന്റെ കണ്‍ഫര്‍മേഷനായി സെര്‍ടിഫികെറ്റ് ജഡ്ജിക്ക് ലഭിച്ചപ്പോഴാണ് രേഖകള്‍ വ്യാജമാണെന്ന് തിരിച്ചറിയുകയും തുടര്‍ന്ന് ജഡ്ജി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ച് ബാങ്കിനെ കബളിപ്പിച്ച സംഭവം; ലേബര്‍ കോടതി ജീവനക്കാരന്‍ അറസ്റ്റില്‍

ഒപ്പ് അംബികയുടേതല്ലെന്ന് ശാസ്ത്രീയമായി തെളിഞ്ഞതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തെളിവുകള്‍ ലഭിച്ചതോടെ സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നോടീസ് നല്‍കിയെങ്കിലും അനൂപ് ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ സമര്‍പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി. പിന്നാലെ വര്‍ക്കലയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അനൂപിനെ പൊലീസ് പിടികൂടുകയായിരുന്നു. 

Keywords:  Kollam, News, Kerala, Arrest, Arrested, Crime, Police, Complaint, Judge, Bank, Forging signature of judge; Labor court employee arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia