Fraud | ഫ്ലാറ്റ് തട്ടിപ്പ് കേസ്: ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പട്ടത്തും പേരൂർക്കടയിലുമായി 1.56 കോടി രൂപയുടെ സ്വത്തുക്കളാണ് അധികൃതർ കണ്ടുകെട്ടിയത്.
● കമ്പനിയുടെ മാർക്കറ്റിങ് വിഭാഗം മേധാവിയായിരുന്നു ധന്യ മേരി വർഗീസ്. ജോൺ ജേക്കബ് ആയിരുന്നു കമ്പനി ഡയറക്ടർ.
● അമിത പലിശ നൽകാമെന്ന വാഗ്ദാനം നൽകി നിക്ഷേപകരിൽ നിന്നും 30 കോടിയോളം രൂപയും തട്ടിയെടുത്തു.
തിരുവനന്തപുരം: (KVARTHA) ഫ്ലാറ്റ് നിർമ്മാണം നടത്തി നൽകാമെന്ന വാഗ്ദാനം നൽകി പലരിൽ നിന്നും കോടികളുടെ തുക തട്ടിയെടുത്ത കേസിൽ പ്രതിയായ നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടിയി. പട്ടത്തും പേരൂർക്കടയിലുമായി 1.56 കോടി രൂപയുടെ സ്വത്തുക്കളാണ് അധികൃതർ കണ്ടുകെട്ടിയത്.
സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിൻറെ പേരിലാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ധന്യ മേരി വർഗീസ്, ഭർത്താവ് ജോൺ ജേക്കബ്, സഹോദരൻ സാമുവൽ ജേക്കബ് എന്നിവരെ 2016-ൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കമ്പനിയുടെ മാർക്കറ്റിങ് വിഭാഗം മേധാവിയായിരുന്നു ധന്യ മേരി വർഗീസ്. ജോൺ ജേക്കബ് ആയിരുന്നു കമ്പനി ഡയറക്ടർ.
2011 മുതൽ തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളിൽ ഫ്ലാറ്റുകളും വില്ലകളും പണിതു നൽകാമെന്ന വാഗ്ദാനം നൽകി പലരിൽ നിന്നായി ഏകദേശം 100 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. അഞ്ഞൂറോളം ഫ്ലാറ്റുകളും ഇരുപതോളം വില്ലകളും രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കി നൽകാമെന്ന വാഗ്ദാനത്തോടെയാണ് പണം സ്വീകരിച്ചത്. അമിത പലിശ നൽകാമെന്ന വാഗ്ദാനം നൽകി നിക്ഷേപകരിൽ നിന്നും 30 കോടിയോളം രൂപയും തട്ടിയെടുത്തു.
തട്ടിപ്പിനിരയായവർ പൊലീസിനെ സമീപിച്ചതോടെ ഇവർ ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ ചില രഹസ്യകേന്ദ്രങ്ങളിലും ഒളിവിൽ പോയി. പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ ഇവരെ നാഗർകോവിലിലെ ഒരു രഹസ്യകേന്ദ്രത്തിൽ നിന്നാണ് പിടികൂടിയത്.
#FlatScam #DhanyaMaryVarghese #Fraud #PropertySeizure #KeralaNews #CrimeInvestigation
