വ്യാജ ലൈസന്‍സുള്ള തോക്ക് കൈവശം വച്ചുവെന്ന സംഭവം; 5 കശ്മീരി യുവാക്കള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.09.2021) വ്യാജ ലൈസന്‍സുള്ള തോക്ക് കൈവശം വച്ചുവെന്ന സംഭവത്തില്‍ അഞ്ച് കശ്മീരി യുവാക്കളെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തു. രജൗറി ജില്ലയിലെ കട്ടേരംഗ സ്വദേശികളായ ശൗകത്തലി, ശുകൂര്‍ മുഹമ്മദ്, മുശ്താഖ് ഹുസൈന്‍, ഗുസല്‍മാന്‍, മുഹമ്മദ് ജാവേദ് എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. 
Aster mims 04/11/2022

ബുധനാഴ്ച വൈകീട്ടോടെ കരമന നീറമണ്‍കരയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗന്‍ഡ് വെടിയുണ്ടകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. എടിഎമുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികളിലെ ജീവനക്കാരാണ് ഇവര്‍. ആറു മാസം മുമ്പാണ് ഇവര്‍ മഹാരാഷ്ട്രയിലെ റിക്രൂടിങ് ഏജെന്‍സി വഴി തലസ്ഥാനത്തെത്തിയത്. 

വ്യാജ ലൈസന്‍സുള്ള തോക്ക് കൈവശം വച്ചുവെന്ന സംഭവം; 5 കശ്മീരി യുവാക്കള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

തെരഞ്ഞെടുപ്പ് സമയത്ത് തോക്കുകള്‍ സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവര്‍ എത്തിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തോക്കിന്റെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും മിലിടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്തു. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. 

Keywords:  Thiruvananthapuram, News, Kerala, Arrest, Arrested, Police, Court, Crime, Five Kashmiri youths arrested in Thiruvananthapuram with fake licensed firearms
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia