Arrested | വ്യാജ സ്വര്‍ണക്കടത്ത്; 2 വ്യത്യസ്ത ഓപറേഷനുകളില്‍ 5 പേര്‍ പിടിയില്‍; കടത്തിയത് യേശു ക്രിസ്തുവിന്റെ പ്രതിമയും ബിസ്‌കറ്റുകളും
May 27, 2023, 12:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദിസ്പുര്‍: (www.kvartha.com) വ്യാജ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത ഓപറേഷനുകളില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാഗോണിലും സോനിത്പൂരിലും നടത്തിയ പരിശോധനകളിലാണ് നടപടി.
പൊലീസ് പറയുന്നത്: പ്രതികളില്‍ നിന്നും യേശു ക്രിസ്തുവിന്റെ വ്യാജ സ്വര്‍ണ പ്രതിമ കെണ്ടടുത്തു. 1.7 കിലോഗ്രാം തൂക്കമുണ്ടായിരുന്നു ഈ പ്രതിമയ്ക്ക്. നാഗോണ്‍ ജില്ലയിലെ ദോബോക പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള നംഡോബോക പഥര്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ മൂന്നുപേര്‍ പിടിയിലായി.
സോനിത്പൂരില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇക്രാമുല്‍ ഹുസൈന്‍, ജമാല്‍ അലി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് വ്യാജ ബിസ്‌കറ്റുകള്‍ കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.
Keywords: Assam, News, National, Crime, Gold, Fake gold, Seized, Police, Crime, Arrest, Arrested, Five held over involvement in fake gold smuggling from Assam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

