Attempted Murder | യുവാവിനെയും സുഹൃത്തിനെയും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ 5 പേർക്ക് 7 വർഷവും 11 മാസവും കഠിനതടവ്‌

 
Five Convicted to Nearly 8 Years Rigorous Imprisonment for  Attacking Youth and Friend in Attempted Murder Case
Five Convicted to Nearly 8 Years Rigorous Imprisonment for  Attacking Youth and Friend in Attempted Murder Case

Photo Credit: Facebook/ Thrissur City Police

● 'പ്രതികൾ രാഷ്ട്രീയ വിരോധം മൂലമാണ് യുവാക്കളെ ആക്രമിച്ചത്'
● കോടതി വിധിയിൽ പിഴത്തുക പരിക്കേറ്റ യുവാവിന് നൽകണമെന്ന് പരാമർശമുണ്ട്
● ഈ കേസിലെ രണ്ടാം പ്രതി ഇപ്പോഴും ഒളിവിലാണ്.
● പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 20 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കി.

 

തൃശൂർ: (KVARTHA) ചൂണ്ടൽ ചെമ്മന്തിട്ടയിൽ യുവാവിനെയും സുഹൃത്തിനെയും മാരകമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അഞ്ച് പ്രതികൾക്ക് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ഏഴ് വർഷവും 11 മാസവും കഠിനതടവും 45,000 രൂപ പിഴയും വിധിച്ചു. അഖിൽ (28), വിഷ്ണു (29), വിഷ്‌ണു (32), ശ്രീഷിത് (28), സനീഷ് (35) എന്നിവരെയാണ് ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം കൂടി കഠിനതടവ് അനുഭവിക്കണം. കേസിലെ രണ്ടാം പ്രതിയായ ആദർശ് (29) ഇപ്പോഴും ഒളിവിലാണ്. 2018 മെയ് 20ന് രാത്രി 7.30ന് സൗത്ത് പഴുന്നാനയിലെ പഞ്ചായത്ത് കിണറിന് സമീപം ഇരിക്കുകയായിരുന്ന ശരത്തിനെയും സുഹൃത്ത് അർജുനെയുമാണ് പ്രതികൾ രാഷ്ട്രീയ വിരോധം കാരണം സംഘം ചേർന്ന് ബൈക്കുകളിൽ വന്ന് ആക്രമിച്ചുവെന്നാണ് കേസ്.

പ്രതികൾ ഇരുമ്പ് പൈപ്പ്, ഇടിക്കട്ട, ഇരുമ്പ് കട്ട, കല്ലുകൾ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് ശരത്തിനെ ഗുരുതരമായി പരിക്കേൽപ്പിച്ചതായി പ്രോസിക്യൂഷൻ വാദിച്ചു. ഇത് തടയാൻ ശ്രമിച്ച അർജുനെയും പ്രതികൾ ക്രൂരമായി മർദിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പരിക്കേറ്റ ശരത്തിനെയും അർജുനെയും ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ശരത്തിന്റെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോടതി വിധിയിൽ പിഴത്തുക പരിക്കേറ്റ ശരത്തിന് നൽകണമെന്ന് പ്രത്യേക പരാമർശമുണ്ട്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 20 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും 12 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആയിരുന്ന എ ജെ വർഗീസ് മൊഴിയെടുത്ത ഈ കേസിൽ, കുന്നംകുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന യു കെ ഷാജഹാൻ പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ആദ്യ അന്വേഷണം നടത്തുകയും ചെയ്തു.

തുടർന്ന് കുന്നംകുളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന വി എസ് സന്തോഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ ആർ രജിത് കുമാർ ഹാജരായി. കോർട്ട് ലൈസൻ ഓഫീസറായ പൊലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി ജെ സാജനും പ്രോസിക്യൂഷനെ സഹായിച്ചു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Five individuals have been sentenced to seven years and eleven months of rigorous imprisonment and fined Rs 45,000 each by the Chavakkad Assistant Sessions Court in Thrissur for brutally attacking a youth and his friend in Chemmantitta, Chundal, in an attempted murder case dating back to 2018. The court ordered that the fine amount be given to the injured victim.

#AttemptedMurder, #Conviction, #Thrissur, #KeralaCrime, #CourtVerdict, #Justice

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia