Arrested | പരിയാരത്ത് വൻ കഞ്ചാവ് ശേഖരവുമായി 5 യുവാക്കൾ അറസ്റ്റിൽ
കണ്ണൂരിൽ കഞ്ചാവ് കടത്തും വിൽപ്പനയും വ്യാപകമായി നടക്കുന്ന സാഹചര്യത്തിൽ ഈ അറസ്റ്റ് വലിയ പ്രാധാന്യം അർഹിക്കുന്നു
കണ്ണൂർ: (KVARTHA) പരിയാരത്ത് വൻതോതിൽ കഞ്ചാവ് കടത്തിയ സംഘം പിടിയിലായി. 9.7 കിലോഗ്രാം കഞ്ചാവ് സഹിതം അഞ്ച് പേരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കാർലോസ് കുര്യാക്കോസ് (25), കെ.വി. അഭിജിത്ത് (24), കെ. ഷിബിൻ (25), കെ. ഷിജിൻ ദാസ് (28), റോബിൻ റോഡ്സ് (27) എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് ചില്ലറ വിൽപ്പനക്കായി പാക്കറ്റുകളിലാക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവർ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. അലക്യം പാലത്തിന് സമീപത്തെ കുന്നിൻമുകളിൽ വച്ചാണ് പൊലീസ് റെയ്ഡ് നടത്തിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂരിൽ കഞ്ചാവ് കടത്തും വിൽപ്പനയും വ്യാപകമായി നടക്കുന്ന സാഹചര്യത്തിൽ ഈ അറസ്റ്റ് വലിയ പ്രാധാന്യം അർഹിക്കുന്നു.