Criticism | 'സ്‌കൂളിൽ പോകാത്തതിന് വഴക്ക് പറഞ്ഞു'; പിന്നാലെ 15കാരി മരിച്ച നിലയിൽ

 
Criticism

Representational Image Generated by Meta AI

വിതുരയിൽ 15-കാരി മരിച്ചു, സ്‌കൂള്‍ മുടക്കിയതിനെച്ചൊല്ലി തർക്കം, പൊലീസ് അന്വേഷണം

തിരുവനന്തപുരം: (KVARTHA) വിതുരയിൽ 15 കാരിയായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയായ ആത്മജയാണ് മരിച്ചത് .

ശനിയാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു ദിവസമായി സ്‌കൂളിൽ പോയിരുന്നില്ല. ഇതിനെച്ചൊല്ലി അമ്മയുമായി തർക്കമുണ്ടായിരുന്നുവെന്നും വഴക്ക് പറഞ്ഞിരുന്നുവെന്നും ഈ സംഭവം കുട്ടിയെ വല്ലാതെ ബാധിച്ചിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മറ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


 #teensuicide #schoolbullying #mentalhealth #familyissues #keralanews #india

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia