Robbery | കേരളത്തെ ഞെട്ടിച്ച ചാലക്കുടി ബാങ്ക് കവർച്ച: പ്രതി പിടിയിൽ; 10 ലക്ഷം രൂപ കണ്ടെടുത്തു


● റിജോ ആന്റണി എന്നയാളെയാണ് പിടികൂടിയത്
● കടം വീട്ടാനാണ് കവർച്ച നടത്തിയതെന്ന് പ്രതിയുടെ മൊഴി.
● 36 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി പോലീസ്.
തൃശൂർ: (KVARTHA) ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപ്പകൽ ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവർന്ന സംഭവത്തിൽ പ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. പോട്ട സ്വദേശി റിജോ ആന്റണി (44) ആണ് പൊലീസ് പിടിയിലായത്. 10 ലക്ഷം രൂപ പ്രതിയിൽ നിന്നും കണ്ടെടുത്തു. വീട്ടിൽ നിന്നാണ് തൃശൂർ റൂറൽ പൊലീസ് റിജോയെ പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നാടിനെ നടുക്കിയ കവർച്ച നടന്നത്. ഉച്ചഭക്ഷണ സമയത്ത് ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയാണ് ഇവിടെ നിന്നും കവർന്നത്. കറുത്ത ഹെൽമെറ്റും ജാക്കറ്റും ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരെ പൂട്ടിയിട്ടാണ് കവർച്ച നടത്തിയത്.
കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിയെ പിടികൂടാനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരുന്നു. ചാലക്കുടി ഡിവൈഎസ്പി പി സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. 25 ഓളം ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിൽ സൈബർ സ്പെഷ്യൽ സ്ക്വാഡിലെ വിദഗ്ദ്ധരും ഉണ്ടായിരുന്നു.
ബാങ്ക് കൗണ്ടറിൽ 47 ലക്ഷം രൂപ ഉണ്ടായിരുന്നിട്ടും 15 ലക്ഷം മാത്രം എടുത്തത് പ്രതി പരിചയസമ്പന്നനായ കള്ളനല്ലെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചു. ഈ നിഗമനവും അന്വേഷണത്തിന് സഹായകമായി. സംഭവം നടന്ന് 36 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചു. കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
கேரளா - திருச்சூர் : சாலக்குடி, ஃபெடரல் வங்கியில் மதிய உணவு இடைவேளை நேரத்தின் போது, ஹெல்மெட் அணிந்து வந்த கொள்ளையன் ஒருவன்,
— Kᴀʙᴇᴇʀ - தக்கலை ஆட்டோ கபீர் (@Autokabeer) February 15, 2025
கத்தியை காட்டி அங்கிருந்த ஊழியர்களை ரூமில் அடைத்துவிட்டு கவுண்டரில் ரூ.45 லட்சம் இருந்தபோதிலும், கொள்ளையன் ரூ.15 லட்சம் மதிப்புள்ள மூன்று கட்டு நோட்டுகளை… pic.twitter.com/qkiRnDlkja
The accused in the Potta Federal Bank robbery case has been arrested. The accused, Rijo Antony, a native of Potta, was arrested from his home. 10 lakh rupees were recovered from him.
#FederalBankRobbery, #PottaBankRobbery, #KeralaCrime, #AccusedArrested, #PoliceInvestigation, #Chalakudy