കൊല്ലത്ത് ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍
Oct 17, 2020, 17:47 IST
കൊല്ലം: (www.kvartha.com 17.10.2020) കൊല്ലത്ത് ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കൊല്ലം നിലമേല്‍ എലിക്കുന്നാം മുകളില്‍ ഇസ്മഇല്‍ ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭാര്യയുമായുളള വഴക്കിനെ തുടര്‍ന്ന് ഇസ്മഇല്‍ കുഞ്ഞിനെ കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചടയമംഗലം പൊലീസാണ് ഇസ്മഇലിനെ അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു പുറമേ വധശ്രമക്കേസും ഇസ്മയിലിനെതിരെ ചുമത്തിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.