SWISS-TOWER 24/07/2023

കോണ്ടം മോഷ്ടിച്ച മകളെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു

 


ADVERTISEMENT

ബെര്‍ലിന്‍: (www.kvartha.com 29.09.2015) മകളെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു. ജര്‍മ്മന്‍ കാമുകനുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിനാണ് 19കാരി കോണ്ടം മോഷ്ടിച്ചത്. പാക് പൗരനായ അബ്ദുല്ല ഖാന് മകള്‍ ലരീബയുടെ പ്രണയബന്ധം ഇഷ്ടമായിരുന്നില്ല.

ലരീബ ഇസ്ലാമീക രീതികള്‍ ഉപേക്ഷിച്ച് നിരവധി രാത്രികളില്‍ കാമുകനൊപ്പം അന്തിയുറങ്ങി. ഇതിനിടയിലാണ് കോണ്ടം മോഷ്ടിക്കുന്നതിനിടയില്‍ ലരീബ പിടിയിലായെന്ന് വ്യക്തമാക്കുന്ന പോലീസിന്റെ കത്ത് അബ്ദുല്ല ഖാന് ലഭിച്ചത്.

കോണ്ടം മോഷ്ടിച്ച മകളെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു

തുടര്‍ന്നാണ് മകളെ കൊലപ്പെടുത്താന്‍ അബ്ദുല്ല തീരുമാനിച്ചത്. സംഭവ ദിവസം അബ്ദുല്ല മകളെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി കഴുത്തുഞെരിച്ച് കൊന്നു. ഭാര്യയുടെ സഹായത്തോടെ നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച് മൃതദേഹം വീല്‍ചെയറിലിരുത്തി വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

അബ്ദുല്ല ഖാനും ഭാര്യ ഷാസിയയും പിന്നീട് അറസ്റ്റിലാവുകയായിരുന്നു.

SUMMARY: A man in Germany admitted to killing his daughter after he found out that she had shoplifted condoms from a store to have with her German boyfriend.

Keywords: Germany, Condom, Robbery,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia