Two Arrested | ശിവക്ഷേത്രത്തില്‍നിന്ന് വിളക്കുകള്‍ മോഷ്ടിച്ച കേസ്; അച്ഛനും മകനും അറസ്റ്റില്‍
മണ്ണാര്‍ക്കാട്: (www.kvartha.com) പത്തുകുടി ശിവക്ഷേത്രത്തില്‍നിന്ന് വിളക്കുകള്‍ മോഷ്ടിച്ച കേസില്‍ അച്ഛനെയും മകനെയും മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടുകാരായ വിശ്വനാഥന്‍, മകന്‍ കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. കവര്‍ചാ സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു തൂക്കുവിളക്ക് ഉള്‍പെടെ കവര്‍ന്നത്. പ്രതികള്‍ക്കായുള്ള അന്വേഷണത്തിനിടെയാണ് ഇരുവരും വിളക്കുകള്‍ നെല്ലിപ്പുഴയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതായ വിവരം പൊലീസറിഞ്ഞത്. മോഷ്ടിക്കുന്ന സാധനങ്ങള്‍ അടുത്ത സ്ഥലത്തുതന്നെ വില്‍പന നടത്തി മടങ്ങുന്നതാണ് ഇരുവരുടെയും ശീലമെന്നും സമാന രീതിയിലുള്ള ശ്രമം തടയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തമിഴ്‌നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലും സംഘം കവര്‍ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് മണ്ണാര്‍ക്കാട് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Arrest, Arrested, Police, Case, Crime, Robbery, Father and son arrested in robbery case.