Evidence Preservation | നവീൻ ബാബുവിൻ്റെ മരണം: തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹരജി കോടതി തീർപ്പാക്കി

 
Family's Petition for Preservation of Evidence in Naveen Babu's Death Case Approved by Court
Family's Petition for Preservation of Evidence in Naveen Babu's Death Case Approved by Court

Photo Credit: Facebook/ Collector Kannur

● കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് റിപ്പോർട്ട് നൽകിയത് പരിഗണിച്ചാണ് നവീൻ ബാബുവിൻ്റെ ഭാര്യ സമർപ്പിച്ച ഹരജി കോടതി തീർപ്പാക്കിയത്. 

കണ്ണൂർ: (KVARTHA) എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹരജി കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തീർപ്പാക്കി. നവീൻ ബാബുവിൻ്റെ കുടുംബം പറഞ്ഞതെല്ലാം നിലവിൽ ചെയ്യുന്നുണ്ടെന്ന്  കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി.

കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് റിപ്പോർട്ട് നൽകിയത് പരിഗണിച്ചാണ് നവീൻ ബാബുവിൻ്റെ ഭാര്യ സമർപ്പിച്ച ഹരജി കോടതി തീർപ്പാക്കിയത്. നവീൻ ബാബുവിൻ്റെ ഫോൺ രേഖകൾ ഉൾപ്പെടെ സംരക്ഷിക്കണമെന്നും മറ്റു ഏജൻസികൾ കേസ് അന്വേഷണം നടത്തുകയാണെങ്കിൽ അതു ആവശ്യമായി വരുമെന്നായിരുന്നു കുടുംബത്തിൻ്റെ വാദം. ഇതു പരിഗണിച്ചു കൊണ്ടാണ് ഡിജിറ്റൽ തെളിവുകളൊന്നും നഷ്ടമാവാതെ ശേഖരിക്കാൻ കോടതി ഉത്തരവിട്ടത്. 

നവീൻ ബാബു മുനീശ്വരൻ കോവിലിൽ ഔദ്യോഗിക വാഹനത്തിൽ ഇറങ്ങിയതിന്റെ ദൃശ്യങ്ങളും ഫോൺ ശബ്ദസന്ദേശങ്ങളും, കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കേസിലെ പ്രതി മുൻ ജില്ലാ പഞ്ചായത്ത് പി പി ദിവ്യ എന്നിവരുടെ ഫോൺ വിശദാംശങ്ങളും സംരക്ഷിക്കണമെന്നായിരുന്നു ഭാര്യ മഞ്ജുള അഭിഭാഷകൻ മുഖേനെ നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടത്.
 #NaveenBabu #EvidencePreservation #KannurCourt #FamilyPetition #LegalAction #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia