Fraud Alert | കെ എസ് ചിത്രയുടെ പേരിൽ വ്യാജ പ്രൊഫൈൽ; തട്ടിപ്പ് നടത്താൻ ശ്രമം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഈ കേസിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
● ആരും തട്ടിപ്പിന് ഇരയാകരുതെന്നും കെഎസ് ചിത്ര ആരാധകരോടും സുഹൃത്തുക്കളോടും അഭ്യർത്ഥിച്ചു.
കൊച്ചി: (KVARTHA) പ്രശസ്ത ഗായിക കെ.എസ്. ചിത്രയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ സൃഷ്ടിച്ച് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി പരാതി.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, അക്കൗണ്ടില്‍ നിന്ന് പലരോടായി പണം ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ പോയിട്ടുണ്ട്. ഈ സന്ദേശങ്ങളിൽ കെ.എസ്. ചിത്ര തന്നെയാണെന്ന് അവകാശപ്പെട്ട്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ 10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കിപ്പുറം 50,000 രൂപയാക്കി മടക്കിത്തരുമെന്നും താല്‍പര്യമുണ്ടെങ്കില്‍ നിക്ഷേപം എങ്ങനെ തുടങ്ങണമെന്ന് തന്നോട് ചോദിച്ചാല്‍ മതിയെന്നും പറയുന്നു.
സന്ദേശം ലഭിച്ചവർ ആദ്യം ഒന്ന് അമ്ബരന്നു. പിന്നാലെ ഇത് ചിത്ര ചേച്ചി തന്നെയാണോ എന്നും ചോദിച്ചു രംഗത്ത് വന്നു. ഈ ചോദ്യത്തിന് അതെ എന്ന തരത്തിലുള്ള മറുപടിയും, മറ്റ് ചില കാര്യങ്ങള്‍ പറഞ്ഞ് ചാറ്റ് നടത്തുകയും ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് കെ.എസ്. ചിത്ര തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികരിച്ചു. തന്റെ പേരിലെ സന്ദേശങ്ങള്‍ എല്ലാം തന്നെ വ്യാജമാണെന്നും ആരും തട്ടിപ്പിന് ഇരയാകരുതെന്നും കെഎസ് ചിത്ര ആരാധകരോടും സുഹൃത്തുക്കളോടും അഭ്യർത്ഥിച്ചു.
പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ പോലീസ് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന അജ്ഞാത സന്ദേശങ്ങൾ വിശ്വസിക്കാതിരിക്കാൻ നിർദ്ദേശിച്ചു. പ്രത്യേകിച്ച്, പണം ആവശ്യപ്പെടുന്ന സന്ദേശങ്ങൾ കണ്ടാൽ ഉടൻ തന്നെ പോലീസിൽ വിവരം നൽകണമെന്നും പൊലീസ് പറഞ്ഞു.
ഈ കേസിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചത് ആരാണെന്നും അവരുടെ യഥാർഥ ഉദ്ദേശ്യം എന്താണെന്നും കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്.
പൊതുജനങ്ങൾക്ക് നൽകുന്ന നിർദ്ദേശങ്ങൾ:
● സോഷ്യൽ മീഡിയയിൽ അജ്ഞാതരുടെ സന്ദേശങ്ങൾക്ക് മറുപടി നൽകരുത്.
● പണം ആവശ്യപ്പെടുന്ന സന്ദേശങ്ങൾ കണ്ടാൽ ഉടൻ തന്നെ ബ്ലോക്ക് ചെയ്യുക.
● വ്യക്തിഗത വിവരങ്ങൾ ആരോടും പങ്കുവയ്ക്കരുത്.
● സംശയം തോന്നിയാൽ ഉടൻ തന്നെ പോലീസിൽ വിവരം നൽകുക.
#KSChithra #FakeProfile #FraudAlert #SocialMediaSafety #PoliceInvestigation #KeralaNews
