'വ്യാജ ബിരുദാനന്തര ബിരുദം ഉപയോഗിച്ച് ചികിത്സ നടത്തി'; കുട്ടികളുടെ ഡോക്ടര്‍ക്കെതിരെ കേസ്

 


തിരുവല്ല: (www.kvartha.com 07.10.2021) വ്യാജ ബിരുദാനന്തര ബിരുദം ഉപയോഗിച്ച് ചികിത്സ നടത്തിയെന്ന പരാതിയില്‍ കുട്ടികളുടെ ഡോക്ടര്‍ക്കെതിരെ കേസ്. തിരുവല്ല മെഡികല്‍ മിഷന്‍ ആശുപത്രിയില്‍ കുട്ടികളുടെ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ. സാംസണിനെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്. 

എംബിബിഎസ് ബിരുദം മാത്രമുള്ള ഡോ. സാംസണ്‍, ഉന്നത ബിരുദമുണ്ടെന്ന വ്യാജ രേഖ കാണിച്ച് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തി വരികയായിരുന്നു. സഹ പ്രവര്‍ത്തകനായിരുന്ന ഡോ. ബിബിന്‍ മാത്യു ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്റ്ററേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് സംഭവത്തില്‍ കേസെടുത്തത്.

'വ്യാജ ബിരുദാനന്തര ബിരുദം ഉപയോഗിച്ച് ചികിത്സ നടത്തി'; കുട്ടികളുടെ ഡോക്ടര്‍ക്കെതിരെ കേസ്

Keywords:  News, Kerala, Treatment, Doctor, Case, Crime, Police, Complaint, Court, Fake postgraduate degree; Case against doctor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia