Fake Fuel Plant | വ്യാജ ഇന്ധന നിര്‍മാണ യൂനിറ്റ് കണ്ടെത്തി; 2 പേര്‍ പിടിയില്‍

 


ചണ്ഡീഗഢ്: (www.kvartha.com) ഹരിയാനയിലെ സിര്‍സയില്‍ വ്യാജ ഇന്ധന നിര്‍മാണ യൂനിറ്റ് കണ്ടെത്തിയതായി പൊലീസ്. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. ആദംപൂര്‍ സ്വദേശിയായ സെയില്‍സ്മാന്‍ ദീപക്, രാജസ്ഥാന്‍ സ്വദേശി രമേഷ് എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇവിടെ നടത്തിയ റെയ്ഡില്‍ 75,500 ലിറ്റര്‍ വ്യാജ ഡീസലും, 6 ലക്ഷത്തിലധികം രൂപയും പൊലീസ് പിടിച്ചെടുത്തു.

ടാങ്കര്‍ ഡ്രമുകള്‍, ഡീസല്‍ നോസല്‍ മെഷീനുള്ള യന്ത്രം, ഡീസല്‍ മാറ്റുന്നതിനുള്ള രണ്ട് മോടോറുകള്‍ എന്നിവ റെയ്ഡില്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. പ്രതികളില്‍ നിന്ന് 6,11,360 രൂപയും പിടിച്ചെടുത്തു. ഗോഡൗണില്‍ ബേസ് ഓയില്‍, പാരഫിന്‍, മിനറല്‍ ടര്‍പേന്റൈന്‍ ഓയില്‍ എന്നിവ കലര്‍ത്തിയാണ് പ്രതികള്‍ വ്യാജ ഡീസല്‍ തയാറാക്കിയിരുന്നതെന്നും ഹരിയാന പൊലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തില്‍ രണ്ടുപേര്‍ക്ക് കൂടി പങ്കുണ്ടെന്നാണ് സൂചന.

Fake Fuel Plant | വ്യാജ ഇന്ധന നിര്‍മാണ യൂനിറ്റ് കണ്ടെത്തി; 2 പേര്‍ പിടിയില്‍

Keywords:  News, National, Crime, Arrest, Arrested, Police, Seized, Fake, Found, Diesel, Fake Fuel Plant Busted In Haryana, 2 Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia